മമ്മൂട്ടിയ്ക്ക് കയ്യടി; പൃഥ്വിയ്ക്ക് കൂക്കുവിളി

സാധാരണക്കാരന്‍ ആരാധിക്കുന്ന താരം എപ്പോഴും എങ്ങിനെ പൊതു മാധ്യമത്തിന്റെ പ്രിയതയ്ക്ക് പാത്രമാവുമെന്ന് ചില പരമ്പരാഗത ധാരണകളുണ്ട്. രജനീകാന്ത് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ തന്റെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ കാണിച്ചു കൊടുക്കുന്നു. തമിഴ് താരങ്ങള്‍ മിക്കവരും ഈ വിധം ജനങ്ങളിലേക്കിറങ്ങി വരുമ്പോള്‍ മേക്കപ്പില്ലാതെ പുറത്തിറങ്ങുന്ന എത്ര താരങ്ങള്‍ മലയാളത്തിലുണ്ടാവും.
പ്രേം നസീറിനെ ഇന്നും ജെന്റില്‍ മാന്‍ എന്നു വിശേഷിക്കപ്പെടുന്നതും ഓര്‍മ്മിക്കുന്നത് നന്നാവും. തിലകനെപോലുള്ള നടന്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നതിലൂടെയാണ് കൂടുതല്‍ ജനപ്രിയനാവുന്നത്. പൃഥ്വിരാജ് ആത്മവിശ്വാസത്തോടെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളിലും ആള്‍ക്കൂട്ടം
അഹങ്കാരം തിരിച്ചറിയുന്നു.
ഐ ഹെയ്റ്റ് പൃഥ്വിരാജ് എന്ന എത്രയോ കമ്മ്യൂണിറ്റികള്‍ സൈറ്റുകളില്‍ സജീവമാണ്. സ്വമേധയാ ഉള്ള
ദേഷ്യം എന്ന അടിസ്ഥാനസ്വഭാവത്തിനപ്പുറം പ്രകടമായ തെറ്റുകളൊന്നും ചെയ്യാതെ തന്നെ രാജു ജനഹിതത്തിനെതിരായ് മാറുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നു. ഉള്ളില്‍ കിടക്കുന്ന വെറുപ്പോടെ രാജുവിന്റെ ഹിറ്റ് സിനിമകാണുന്ന വനും അയാളുടെ അഭിനയത്തെ മോശമെന്ന് പ്രചരിപ്പിക്കുന്നു. ഭാര്യയുമൊത്ത് നടത്തിയ ഇന്റര്‍വ്യുവില്‍ ഓരുപാട് ശത്രുക്കളെ ഉണ്ടാക്കിയെടുക്കാനായ്
എന്നതിനപ്പുറം രാജുവിന്റെ പോളിസികളെ പബ്‌ളിക്കിനെ അറിയിക്കാനായില്ല.
അതു സാദ്ധ്യമാക്കാന്‍ കൃത്യമായും ചില പുതിയ രീതികള്‍ തന്നെ നടപ്പിലാക്കേണ്ടിവരും .മമ്മൂട്ടി ഫാന്‍സിനെ പച്ചയ്ക്ക് തെറിവിളിക്കുന്ന ക്‌ളിപ്പിംഗ് ഓര്‍ക്കുട്ടില്‍ കാണാം. എന്നാലും വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത അഹങ്കാരത്തില്‍ പൊതിഞ്ഞ ശുദ്ധനായ മനുഷ്യന്‍ എന്ന ജനത്തിന്റെ ആത്മഗതത്തില്‍
മമ്മൂട്ടി സംരക്ഷിക്കപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയ ത്തോട് കടപിടിക്കാനോ ,ആ തിരിച്ചറിവ് തരുന്ന കടുത്ത ഓര്‍മ്മകളോ ഒന്നും ആയിരിക്കില്ല.
പൃഥ്വിരാജിന്റെ പഠനയാത്രയ്ക്ക് പിന്നില്‍ എന്നിരുന്നാലും ജനപ്രിയ തയുടെ പാഠഭാഗങ്ങള്‍ താരങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാവണം. അങ്ങിനെ സാദ്ധ്യമാവാതെ വരുന്നവര്‍ ഫാന്‍സുപോലുള്ള കളകള്‍ക്ക് വളമിടുകയോ,അതു ല്‍പ്പാദിപ്പിച്ചു തരുന്ന ആത്മരതിയില്‍ അഭിരമിക്കുകയോ അരുത്.
മുന്‍പേജില്‍
പൃഥ്വിയെ കുരുക്കുന്നത് നാക്ക്


Click it and Unblock the Notifications