ബുക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായി ജയറാം

തന്റെ ജീവിതപരിസരത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന കഥാപാത്രമാണ് ജയറാമിന്റേത്. കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടമുറപ്പിച്ച തമാശകളും ഇത്തിരി നൊന്പരവുമുണര്‍ത്തുന്ന ഒരു നല്ല വേഷം. മുന്‍പിന്‍ നോക്കാതെ ചുറ്റുമുളളവരുടെ ജീവിതത്തിലേയ്ക്ക് എടുത്തു ചാടുന്നതു മൂലം ഏറെ പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട് ഈ കഥാപാത്രത്തിന്.
തികച്ചും ഗ്രാമ്യമായ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ജയറാം ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ശുദ്ധ നര്‍മ്മത്തിന്റെ നറും നിലാവാണ്. നായകനോടൊപ്പം ആ ധര്‍മ്മം നിറവേറ്റുന്നത് ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ പയറ്റിത്തെളിഞ്ഞവരും പുതുമുഖങ്ങളും കൂടി ഒന്നിക്കുന്പോള്‍ ചിരിയുടെ തിരമാലകള്‍ക്കാവും തീയേറ്ററുകള്‍ സാക്ഷ്യം വഹിക്കുക. പ്രിയങ്ക, സെറ എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ നായികമാരെ അവതരിപ്പിക്കുന്നത്.
തൊടുപുഴയിലാണ് ഈ സിനിമയുടെ ചിത്രീകരണം. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രന്‍. ഡ്രീം ടീം പ്രൊഡക്ഷന്‍സിനു വേണ്ടി ഹൗളി പോട്ടൂര്‍ നിര്‍മ്മിക്കുന്ന സമസ്ത കേരളം പി ഒയുടെ കാമറ രാജരത്നത്തിന്റേതാണ്.


Click it and Unblock the Notifications