ബ്ലോഗില്‍ നിന്നൊരു സിനിമ
മലയാളം ബ്ലോഗില്‍ നിന്നൊരു കഥ സിനിമയാകുന്നു. മാര്‍ജാരന്റെ വലിയ വീട്ടില്‍ കടക്കുന്പോള്‍ ശ്രദ്ധിക്കുക എന്ന കഥയാണ് സിനിമയാകുന്നത്. ലാല്‍ ജോസിന്റെ സംവിധാന സഹായി ആശാ ജോസഫാണ് ദി ഗെയിം എന്ന പേരില്‍ ഈ കഥ സിനിമയാക്കുന്നത്.
വലിയ വീട്ടില്‍ കടക്കുന്ന കളളന്‍ അവിടത്തെ ജീവിതം കണ്ട് അന്തം വിടുന്ന കഥയാണ് മാര്‍ജാരന്റേത്. വല്ലാത്ത ജീവിതമാണ് ആ വീട്ടിനുളളവര്‍ നയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് മോഷ്ടിക്കാതെ തിരികെ പോകുന്ന കളളന്‍. നിലാവിന്റെ വെണ്മയെ പരിഹസിക്കുന്ന കരിവാളിപ്പ് പരന്ന കണ്ണുകളോടെ തനിക്കെതിരെ കിടന്നുറങ്ങുന്ന വീട്ടുകാരിയുടെ ദയനീയ ചിത്രം കളളനില്‍ തികഞ്ഞ അമ്പരപ്പുണ്ടാക്കുന്നു.
ഒരു മോഷ്ടാവില്‍ വലിയ വീട്ടിലെ ജീവിതം സമ്മാനിച്ച ദൈന്യത്തിന്റെ കഥയാണ് മാര്‍ജാരന്‍ പറഞ്ഞത്.
മണിലാലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പ്രശസ്ത നാടക നടന്‍ ജോസഫ് പി റാഫേലാണ് കളളന്റെ വേഷം അഭിനയിക്കുന്നത്. നിഖിത, സുജിത്, മൈത്രി, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രേണു കുമാറാണ് ഛായാഗ്രഹണം.


Click it and Unblock the Notifications