»   » 4 ഫ്രണ്ട്‌സ് മലേഷ്യയില്‍

4 ഫ്രണ്ട്‌സ് മലേഷ്യയില്‍

Posted By:
Subscribe to Filmibeat Malayalam
Saji Surendran
ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നു. ഇത്തവണയും ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെയാണ് സജി സുരേന്ദ്രന്‍ ഒരുക്കുന്നത്.

ഫോര്‍ ഫ്രണ്ട്സ് എന്ന പേരിലൊരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചോക്കാ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഹാപ്പി ഹസ്ബന്‍ഡ്‌സ് നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഏതാനും നാളത്തെ വിശ്രമത്തിന് ശേഷമാണ് സജി 4 ഫ്രണ്ട്‌സ് തുടങ്ങുന്നത്.

ഇതിനിടെ ക്യാമറാമാനായ അനില്‍ നായര്‍, തിരക്കഥാകൃത്തായ കൃഷ്ണന്‍ പൂജപ്പുര എന്നിവര്‍ക്കൊപ്പം പുതിയ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ തിരഞ്ഞ് ഇവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മനോഹരമായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഇവിടെയെല്ലാം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam