»   » അടുത്തവര്‍ഷം സംവിധായകനാകും: പൃഥ്വിരാജ്

അടുത്തവര്‍ഷം സംവിധായകനാകും: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
അടുത്ത വര്‍ഷം സ്വന്തമായി സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ പൃഥ്വിരാജ്. പടത്തിന്റെ നിര്‍മാണച്ചെലവും സ്വയം വഹിക്കുമെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍ സംവിധാനം നിര്‍മ്മാണം അഭിനയം എന്ന് പറയുന്ന പണിക്ക് താന്‍ ഇല്ലെന്നും നായകന്‍ മറ്റാരെങ്കിലും ആയിരിക്കുമെന്നും തിരുവന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വി വ്യക്തമാക്കി.

ബോളിവുഡില്‍നിന്ന് ഓഫറുകളുണ്ട്. എന്നാല്‍ മറ്റൊരു ഭാഷ, കൂടിയ പ്രതിഫലം എന്നീ ഘടകങ്ങളിലുപരി നടന്‍ എന്ന നിലയില്‍ കാര്യമുണ്ടെങ്കില്‍ മാത്രമേ ഹിന്ദിയില്‍ അഭിനയിക്കൂ. എന്നാലും അടുത്ത വര്‍ഷത്തോടെ തന്റെ ഹിന്ദി സിനിമ പ്രതീക്ഷിക്കാം.

കലാമൂല്യമുള്ള സിനിമകള്‍ റിലീസ് ചെയ്ത് ഉടന്‍തന്നെ തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യം ഒഴിവായാല്‍ മാത്രമേ നല്ല സിനിമകള്‍ കൂടുതലായി വരികയുള്ളൂ. ഈ സ്ഥിതിവിശേഷം ഒഴിവാകണമെങ്കില്‍ സര്‍ക്കാരിന്റെ തിയറ്ററുകളില്‍ ഇത്തരം സിനിമകള്‍ കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കാന്‍ തയാറാകണം.

നമ്മുടെ തിയറ്ററുകളില്‍ നിന്ന് നല്ല പടങ്ങള്‍ എളുപ്പം പിന്‍വലിക്കുന്നതിനാലാണ് ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ കാണുന്നതിനു മുമ്പേതന്നെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത്.

മമ്മൂട്ടിയുടെ പിന്‍ഗാമിയാകനാണോ ശ്രമമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇപ്പോഴും അഭിനയം തുടരുന്നവരാണെന്നും ആരുടേയും പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്നില്ലെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X