»   » അനന്തഭദ്രം 2ല്‍ ആര്യ?

അനന്തഭദ്രം 2ല്‍ ആര്യ?

Posted By:
Subscribe to Filmibeat Malayalam
Arya
കോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആര്യ വീണ്ടുമൊരു മലയാളചിത്രത്തിലേക്ക്. സന്തോഷ് ശിവന്റെ ഉറുമിയില്‍ യോദ്ധാവായി വേഷമിട്ടതിന് പിന്നാലെയാണ് മലയാളിയായ ഈ തമിഴ് താരം വീണ്ടും മോളിവുഡിലേക്ക് വരുന്നത്.

2005ല്‍ പുറത്തിറങ്ങിയ അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗമായ അനന്തഭദ്രാസനത്തില്‍ അഭിനയിക്കാന്‍ ആര്യ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തില്‍ പൃഥ്വിരാജും കാവ്യ മാധവനുമായിരുന്നു പ്രധാന അഭിനേതാക്കള്‍.


ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കിയ സുനില്‍ പരമേശ്വരന്‍ തന്നെയാണ് അനന്തഭദ്രാസനത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്. സന്തോഷ് ശിവന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്‍. മറ്റു താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും നിര്‍ണയിച്ചുവരികയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്.

English summary
After Santhosh Sivan's much acclaimed period film Urumi, in which he played a brave warrior who wants to kill the Portuguese Empire Vasco da Gama, Kerala-born Tamil actor Arya has signed his second Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam