»   » ഭാവനയുടെ മനം കവര്‍ന്നവന്‍ ആര്?

ഭാവനയുടെ മനം കവര്‍ന്നവന്‍ ആര്?

Posted By:
Subscribe to Filmibeat Malayalam
Bhavana
ഒടുവില്‍ ഭാവനയും മനം തുറക്കുകയാണ്. തനിയ്ക്കും ഒരു പ്രണയമുണ്ടെന്നാണ് ഈ സുന്ദരിയുടെ വെളിപ്പെടുത്തല്‍. മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തന്റെ പ്രണയത്തെപ്പറ്റി ചില സൂചനകള്‍ നല്‍കിയത്.

കൂടെ അഭിനയിച്ചവരോട് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിനുത്തരം പറയവെയാണ് ഭാവന തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരിയ്ക്കലും പ്രണയത്തില്‍ വീണിട്ടില്ലെന്ന് പറഞ്ഞാല്‍ അത് നുണയാവും. എന്നാല്‍ ഈ പ്രണയം വിവാഹത്തില്‍ എത്തുമോയെന്ന് പറയാനാവില്ല. അദ്ദേഹം മലയാളിയല്ല. ഇപ്പോഴും ഈ ബന്ധം വളരെ ദൃഢമാണ്. മറ്റൊരു സഹപ്രവര്‍ത്തകനോടും എനിയ്ക്കിങ്ങനെയൊരു ആകര്‍ഷണം തോന്നിയിട്ടില്ല-ഭാവന പറയുന്നു.

തന്റെ പ്രണയം വീട്ടിലെ എല്ലാവര്‍ക്കും അറിയാമെന്നും ഈ തൃശൂര്‍ക്കാരി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഗൗരമായി ചിന്തിച്ചിട്ടൊന്നുമില്ല. കരിയറാണ് ഇപ്പോള്‍ എനിയ്‌ക്കേറ്റവും പ്രധാനം ഭാവന വ്യക്തമാക്കി.

പൃഥ്വിരാജിനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് ഭാവന തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.എന്നോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളും ഇപ്പോഴും അഭിനയിക്കുന്നയാളും എന്ന നിലയില്‍ പൃഥ്വിരാജുമായി നല്ല അടുപ്പമുണ്ട്. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അതിനപ്പുറം ഒരു ബന്ധവുമില്ല. ഞങ്ങള്‍ പ്രണയജോടികളാണെന്നു വിളിച്ചുകൂവി നടക്കുന്നവരുടെ വായടപ്പിക്കേണ്ട ബാധ്യത എനിക്കില്ലെന്നും ഏതാനും ദിവസം മുമ്പ് ഭാവന തുറന്നടിച്ചിരുന്നു.


കന്നഡ ചിത്രമായ ജാക്കി സൂപ്പര്‍ഹിറ്റായതിന് പിന്നാലെ ഒരുപിടി ചിത്രങ്ങളാണ് ഭാവനയ്ക്കായി അണിയറയില്‍ ഒരുങ്ങുന്നത്. ദിലീപിന്റെ നായികയായി മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ക്രിസ്മസിന് തിയറ്ററുകളിലെത്തും. ദിലീപ് തന്നെ നിര്‍മിയ്ക്കുന്ന മെട്രോയാണ് നടിയുടെ മറ്റൊരു ചിത്രം. ക്രോണിക്ക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ കൊച്ചനിയത്തിയായി തകര്‍ത്തഭിനയിച്ച ഭാവന സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രമായ ഡബിള്‍സിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Actress Bhavana made the revelation that she has fallen in love with a co-actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam