»   » ബിജുമേനോന്‍ വീണ്ടും നായക വേഷത്തില്‍

ബിജുമേനോന്‍ വീണ്ടും നായക വേഷത്തില്‍

Subscribe to Filmibeat Malayalam
Biju Menon
ടിവി പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ നടനാണ്‌ ബിജുമേനോന്‍ കൊച്ചു കൊച്ചു വേഷങ്ങളിലൂടെ സഹനടനായും വില്ലനായും നായകനായും വളരെ പതുക്കെയായിരുന്നു ബിജുവിന്റെ കരയിര്‍ ഗ്രാഫ്‌ ഉയര്‍ന്നത്‌.

ഭാര്യ സംയുക്ത നായികയായ മഴ, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളിലെ ബിജുവിന്റെ കഥാപാത്രങ്ങള്‍ നല്ല ചിത്രങ്ങളെ സ്‌നേഹിക്കുന്നവരാരും മറന്നിരിക്കില്ല.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്നാല്‍ ഇടക്കാലത്ത്‌ എന്തുകൊണ്ടോ ബിജുവിന്‌ മലയാളത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. എന്നാല്‍ തമിഴില്‍ ഈ താരം വില്ലനായും സഹനടനായുമെല്ലാം തിളങ്ങി. ഇപ്പോഴിതാ ഇടവേളയ്‌ക്കുശേഷം ബിജു വീണ്ടും മലയാളത്തില്‍ നായകനായെത്തുന്നു.

പുതുമുഖ സംവിധായകനായ മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ടി.ഡി ദാസന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ 6 ബി എന്ന ചിത്രത്തിലൂടെയാണ്‌ ബിജു നായകവേഷവുമായി തിരിച്ചെത്തുന്നത്‌.

ജീവിതരീതി പാടേ മാറിയ വര്‍ത്തമാനകാലത്തെ കുടുംബത്തില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധമാണ്‌ ചിത്രത്തിന്റെ വിഷയം.

പ്രീസ്റ്റ്‌ ഡീലക്‌സ്‌ മൂവി ഡോമിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ്‌ കൃഷ്‌ണ, വത്സലാമേനോന്‍, ശ്രീഹരി, ഗായത്രി, മാല, ഇന്ദ്രന്‍സ്‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. ഒറ്റപ്പാലത്തും തിരുവനന്തപുരത്തുമായി ഷൂട്ടിങ്‌ പുരോഗമിക്കുന്ന ഈ ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam