»   » 14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജിന്റേതായി ഇറങ്ങിയ അനാര്‍ക്കലിയും മികച്ച പ്രതികരണം തേടി പ്രദര്‍ശനം തുടരുകയാണ്. എന്ന് നിന്റെ മൊയ്തീന് ശേഷം മറ്റൊരു മനോഹര പ്രണയ കഥയുമായി പൃഥ്വി എത്തിയപ്പോള്‍ ബോക്‌സോഫീസിലും നല്ല കിലുക്കമാണ്.

ചിത്രം റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോള്‍ 7.74 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അനാര്‍ക്കലിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

നല്ലൊരു പ്രണായാനുഭവമാണ് സച്ചിയുടെ അനാര്‍ക്കലി. കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചത് നാദിറയുടെയും ശാന്തനുവിന്റെയും പ്രണയമാണ്.

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

ആദ്യത്തെ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നും 2.71 കോടി രൂപ വാരി.

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

6.42 കോടി രൂപയാണ് പത്ത് ദിവസം കൊണ്ട് ചിത്രം ബോക്‌സോഫീസില്‍ നിന്നും വാരിയത്

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

ഇപ്പോള്‍ രണ്ടാഴ്ച പിന്നിടുന്നു അനാര്‍ക്കലി. 7.74 കോടി രൂപയാണ് ഇതുവരെ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍.

14 ദിവസം; അനാര്‍ക്കലിയുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി ചാനലുകാര്‍ മത്സരിക്കുകയാണെങ്കിലും അനാര്‍ക്കലിയുടെ സാറ്റലൈറ്റ് അവകാശം ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ല

English summary
14 days box office collectin report of Anarkali
Please Wait while comments are loading...

Malayalam Photos

Go to : More Photos