»   » അമേരിക്കന്‍ മലയാളിയെ വീഴ്ത്താന്‍ ദിലീപ് വീണ്ടും

അമേരിക്കന്‍ മലയാളിയെ വീഴ്ത്താന്‍ ദിലീപ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep
നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും കൂട്ടരും സ്റ്റേജ് ഷോയുമായി അമേരിക്കയിലേക്ക് വീണ്ടും പറക്കുന്നു. താര ആര്‍ട്‌സ് വിജയനാണ് ദിലീപ് ഷോ 2010 എന്ന് പേരിട്ടിരിയ്ക്കുന്ന സ്റ്റേജ് പ്രോഗ്രാമിന്റെ സംഘാടകര്‍.

ദിലീപിന് പുറമെ കലാഭവന്‍ മണി, കാവ്യാ മാധവന്‍, ഭാവന, സലീം കുമാര്‍, നാദിര്‍ഷ, സുബി, ധര്‍മ്മ രാജന്‍, റിമി ടോമി തുടങ്ങിയവര്‍ സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 28ന് ആരംഭിയ്ക്കുന്ന ദിലീപ് ഷോ 2010 അമേരിക്കയിലെ 15 വേദികളില്‍ അരങ്ങേറും.

വാഷിങ്ടണ്‍ ഡിസി, ന്യൂജഴ്‌സി, മിയാമി, ചിക്കാഗോ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌ക്കോ എന്നിങ്ങനെയുള്ള പ്രമുഖ നഗരങ്ങളിലെല്ലാം ദിലീപും കൂട്ടരും പര്യടനം നടത്തുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam