»   » സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ല: ഫെഫ്ക

സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ല: ഫെഫ്ക

Posted By:
Subscribe to Filmibeat Malayalam
FEFKA
മലയാള സിനിമാ നിര്‍മാതാക്കള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന് ഫെഫ്ക. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയുടെ തീരുമാനം.

സമരത്തെ അനുകൂലിക്കുന്ന ക്ഷേമനിധി ബോര്‍ഡുമായി സഹകരിക്കില്ലെന്നും സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള കെഎഫ്ഡിസിയോട് കടുത്ത സമീപനം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കോടികള്‍ ബജറ്റ് വരുന്ന സിനിമാ നിര്‍മാണത്തില്‍ മൂന്നുലക്ഷം രൂപ ബത്തയുടെ പേരിലാണ് നിര്‍മാതാക്കള്‍ സമരം നടത്തുന്നതെന്ന് ഫെഫ്ക കുറ്റപ്പെടുത്തി. നിര്‍മാതാക്കളുടെ ഭീഷണി മറികടക്കാനായി അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സംവിധായകര്‍ നിര്‍മാണ രംഗത്തേക്ക് തിരിയുമെന്നും ഫെഫ്ക വക്താക്കള്‍ വ്യക്തമാക്കി.തിയേറ്റര്‍ ഉടമകളുടെ സമരത്തിനെതിരേ നിര്‍മാതാക്കള്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് ഫെഫ്ക ആരോപിച്ചു.

സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറിന്റെ പേരിലാണ് നിര്‍മാതാക്കളുടെ സമരമെന്നും എന്നാല്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമ ചിത്രീകരണം മുടങ്ങിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam