വിലക്ക് വാര്‍ത്ത ജെനീലിയയെ ചൊടിപ്പിച്ചു

ട്വിറ്ററിലൂടെയാണ് ജെനീലിയ വാര്‍ത്തയോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നത്. തനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അതിനായി ഒരു കാരണവുമില്ലെന്നും ജെനീലിയ ട്വീറ്റ് ചെയ്യുന്നു. എല്ലാവരും സത്യം മനസ്സിലാക്കണം. ഇത് വെറുതെയൊരു അനാവശ്യവിവാദമാണ്. അഞ്ച് ഭാഷകളില്‍ അഭിനയിക്കുന്ന നടിയെന്ന നിലയ്ക്ക് അഭിമാനമുണ്ട്.
മൂവി ആര്‍ടിസ്റ്റ് അസോസിയേഷനില്‍ താന്‍ അംഗമാണെന്നും ഹൈദരാബാദിലുള്ള ഒരാള്‍ വഴിയാണ് താനിതിന് അപേക്ഷ നല്‍കിയെന്നും ജെനീലിയ പറയുന്നു. അടുത്ത തവണ ഹൈദരാബാദ് സന്ദര്‍ശിയ്ക്കുമ്പോള്‍ സംഘടനയുടെ പ്രസിഡന്റിനെ നേരില്‍ക്കണ്ട് വിവാദം അവസാനിപ്പിയ്ക്കുമെന്നും 24കാരിയായ താരം വ്യക്തമാക്കി.


Click it and Unblock the Notifications