»   » ജഗദീഷിന്റെ രാഷ്ട്രീയപ്രവേശനം വൈകില്ല

ജഗദീഷിന്റെ രാഷ്ട്രീയപ്രവേശനം വൈകില്ല

Posted By:
Subscribe to Filmibeat Malayalam
Jagadeesh
മലയാളിയ്ക്ക് ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നടന്‍ ജഗദീഷിന്റെ രാഷ്ട്രീയ പ്രവേശനം അധികം വൈകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജഗദീഷ് സജീവരാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് മമത പുലര്‍ത്തിയിരുന്ന ജഗദീഷ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിയ്ക്കാനുള്ള ഒരുക്കങ്ങളിലാണ്.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും വൈകാതെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നും ജഗദീഷ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ വെച്ചാണ് ജഗദീഷ് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കോളേജ് വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവില്‍ സജീവമായിരുന്നെന്നും തിരഞ്ഞെടുപ്പില്‍ പലതവണ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുയോജ്യമായ ഒരു സമയത്ത് രാഷ്ട്രീയത്തിലിറങ്ങുമെന്നും അത് വെറുമൊരു പാര്‍ട് ടൈം പണിയായിരിക്കില്ലെന്നും ജഗദീഷ് നയം വ്യക്തമാക്കുന്നു. മറ്റുള്ള നടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി തന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ പരസ്യമായി പറയാന്‍ മടിയില്ലാത്ത നടന്‍ സംസ്ഥാനം ഭരിയ്ക്കുന്ന വിഎസ് സര്‍ക്കാരിനെ വിമര്‍ശിയ്ക്കാനും തയാറായി.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറിയില്ലെന്നും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വികസനം എങ്ങുമെത്തിയില്ലെന്നും ജഗദീഷ് ചൂണ്ടിക്കാണിയ്ക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഇന്നത്തെ അവസ്ഥയാണ് ഇതിന് ഉദാഹരണമായി ജഗദീഷ് എടുത്തുകാട്ടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam