»   » വെള്ളിമലയില്‍ ബലൂണ്‍ ലൈറ്റ്

വെള്ളിമലയില്‍ ബലൂണ്‍ ലൈറ്റ്

Posted By:
Subscribe to Filmibeat Malayalam
Jawan of Vellimala
കൃത്രിമ നിലാവൊരുക്കി ബലൂണ്‍ ലൈറ്റ് കേരളത്തില്‍ ആദ്യം വെളിച്ചത്തിന്റെ പ്രപഞ്ചം തീര്‍ത്തുകൊണ്ട് ബലൂണ്‍ ലൈറ്റ് നിറഞ്ഞു നില്ക്കുന്നു ജവാന്‍ഓഫ് വെള്ളിമലയുടെ ലൊക്കേഷനില്‍. കേരളത്തില്‍ ആദ്യമായാണ് ഈ കൃത്രിമ ചന്ദ്രന്‍ ഉപയോഗിക്കുന്നത്. പഴശ്ശിരാജയില്‍ മുമ്പ് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിലായിരുന്നില്ല. പ്ലേഹൗസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല.

മമ്മൂട്ടിയും മംമ്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂര്‍ ചിമ്മിനിഡാം പരിസരത്ത് നടക്കുന്ന ഷൂട്ടിംഗിനാണ് ബലൂണ്‍ ലൈറ്റ് ഉപയോഗിക്കുന്നത്. ഹീലിയം നിറച്ച് വായുവില്‍ ഉയരത്തില്‍ നിര്‍ത്തിയാണ് ബലൂണ്‍ ലൈറ്റ് ഉപയോഗപ്പെടുത്തുന്നത്.

രണ്ടാഴ്ചയോളം ഈ ഭീമന്‍ ബലൂണ്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചു. ഒന്നരലക്ഷത്തോളം രൂപയാണ് മുംബൈയില്‍ നിന്നെത്തിയ ബലൂണ്‍ ലൈറ്റിന് വാടകയും ബാറ്റയുമുള്‍പ്പെടെ ചാര്‍ജ്ജ് ചെയ്യുന്നത്. പഴശ്ശിരാജയില്‍ കാട്ടിനുള്ളിലെ നൈറ്റ് സീനുകളില്‍ ബലൂണ്‍ ലൈറ്റ് ഉപയോഗപ്പെടുത്തിയിരുന്നു.

നിലാവില്‍ കുളിച്ചു നില്ക്കുന്ന അനുഭവമാണ് ഈ കൃത്രിമ ചന്ദ്രനു കീഴെ അനുഭവപ്പെടുക. സിനിമ നിര്‍മ്മാണരംഗത്ത് ആധുനിക സൌകര്യങ്ങള്‍ പലപ്പോഴും മലയാളസിനിമ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താറില്ല, കാരണം താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത തന്നെ.

ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രാപ്യമായ സാങ്കേതിക തികവിന് ഊന്നല്‍ കൊടുക്കാന്‍ താല്പര്യപ്പെടുന്ന നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ ഏറെയുണ്ടെങ്കിലും സാങ്കേതിക സൌകര്യങ്ങളും ക്രിയേറ്റീവ് പെര്‍ഫോമന്‍സും കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊന്നും മലയാളസിനിമയുടെ ബഡ്ജറ്റ് അനുവദിക്കുന്നില്ല.

അജയന്‍ വിന്‍സെന്റിനെപോലുള്ള ക്യാമറമാന്‍മാര്‍ പരമാവധി ടെക്‌നിക്കല്‍ സപ്പോര്‍ട്ടിന് ശ്രമിക്കാറുണ്ട് ഒപ്പം പരീക്ഷണങ്ങള്‍ക്കും. ജവാന്‍ ഓഫ് വെള്ളിമല മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയുടേതാണെന്ന സാദ്ധ്യത ചിത്രീകരണത്തിന് ഏറെ ഗുണം ചെയ്യുന്നു. മുംബൈയിലെ ലൈറ്റ് ആന്റ് ലൈറ്റ് കമ്പനിയാണ് ബലൂണ്‍ ലൈറ്റ് കേരളത്തില്‍ എത്തിച്ചത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
‘Jawan of Vellimala’ is the first film being produced by Mammootty under the banner of Playhouse, that has been till now, involved only in the distribution of films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam