»   » 12 വര്‍ഷത്തിന് ശേഷം ജയറാം കമല്‍ ടീം വീണ്ടും

12 വര്‍ഷത്തിന് ശേഷം ജയറാം കമല്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Kamla and Jayaram
മലയാളത്തിന് ഒട്ടേറെ നല്ല സിനിമകള്‍ സമ്മാനിച്ച ജയറാം കമല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിയ്ക്കുന്നു. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമാനുവലാണ് ഈ പ്രതിഭകളുടെ സംഗമത്തിന് കളമൊരുക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കൈക്കുടന്ന നിലാവിലാണ് ഈ കൂട്ടികെട്ട് ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്നസെന്റ,് ബിജു മേനോന്‍, സലിംകുമാര്‍, സംവൃത സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ശുഭയാത്ര, പൂക്കാലം വരവായ്, ശുഭയാത്ര, തൂവല്‍സ്പര്‍ശം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളിയ്ക്ക ്‌സമ്മാനിച്ച കമല്‍-ജയാറം ടീം വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെ കരുതാം

English summary
Mammootty will do the lead role in hit-director Kamal next film, to be produced by Thankachan under the banner of Trueline Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam