ഈവനിങ് ബാച്ചിലേക്ക് ജയസൂര്യ

ചാനലുകളിലെ പ്രൈം ടൈം സീരിയലുകള്‍ സൂപ്പര്‍ഹിറ്റാക്കിയ ബോബന്‍ സാമുവലാണ് വെള്ളിത്തിരയില്‍ ഭാഗ്യം പരീക്ഷിയ്ക്കാനെത്തുന്ന പുതിയ സംവിധായകന്‍.
ഈവനിങ് ബാച്ച് എന്ന് പേരിട്ടിരിയ്ക്കുന്ന ഇദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍ നായകനാവുന്നത് ജയസൂര്യയാണ്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, സലീം കുമാര്‍, ബിജുക്കുട്ടന്‍, കല്‍പന തുടങ്ങി ഒട്ടേറെ ഹാസ്യതാരങ്ങള്‍ ഈവനിങ് ബാച്ചിലുണ്ടാവും. ഷിജു ജോണിന്റെ തിരക്കഥയ്ക്ക് കൃഷ്ണന്‍ പൂജപ്പുരയാണ് സംഭാഷണം രചിയ്ക്കുന്നത്. അനില്‍ നായര്‍ ഛായാഗ്രണം നിര്‍വഹിയ്ക്കുന്ന ഈവനിങ് ബാച്ച് നിര്‍മിയ്ക്കുന്നത് എണ്‍പതുകളിലെ പ്രശസ്ത നായികയായിരുന്ന റീനയാണ്.


Click it and Unblock the Notifications