»   » ജയസൂര്യ വീണത് വിദ്യയാക്കുന്നു

ജയസൂര്യ വീണത് വിദ്യയാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasurya
വാധ്യാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്ക് പറ്റി കാലില്‍ പ്‌ളാസ്‌ററിട്ട് റെസ്‌റ്റെടുക്കുന്ന ജയസൂര്യക്ക് വീണതു വിദ്യയാക്കുന്ന വിധം വേഷം കെട്ടാനുള്ള അവസരം വന്നിരിക്കുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ അരയ്ക്കുതാഴെ തളര്‍ന്നുപോയ സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.മറ്റൊരു പ്രൊജക്ട് മാറ്റിവെച്ചാണ് ഈവേഷം അനുകൂല സാഹചര്യമുപയോഗിച്ച് ഉടനെ ചെയ്യുന്നത്.

3 കിങിസിനും കര്‍മ്മയോഗിക്കും ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന
ആഗസ്റ്റ് അവസാനവാരം ആരംഭിക്കും. ത്രീകിങ്‌സ് ഭേദപ്പെട്ട വിജയം നേടിയെങ്കിലും ജയസൂര്യയുടെ കരിയറില്‍ ഈ ചിത്രം വലിയ ഗുണം ചെയ്യില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം കര്‍മ്മയോഗി എന്ന്
പുറത്തിറങ്ങുമെന്നറിയില്ല.

എന്തായാലും പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ ഉടന്‍ തുടങ്ങാനാണ് തീരുമാനം. ലേഡീസ് ആന്റ് ജെന്റില്‍മാന്റെ തിരക്കഥയൊരുക്കുന്നത്. അനൂപ്‌മേനോനാണ്. കോക്ക് ടെയ്‌ലിന് ശേഷം അനൂപ്‌മേനോനും ജയസൂര്യയും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാവുമിത്. അനൂപ് മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്മപ്രിയയാണ് മറ്റൊരു പ്രധാന വേഷത്തില്‍. എസ്.ആര്‍ .പി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Young actor Jayasurya, who just completed the shooting of his latest film Vadhyar, has signed his next titled Ladies and Gentlemen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam