twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂര്‍ണ്ണാനന്ദ സ്വാമികളായി കുഞ്ചാക്കോ ബോബന്‍

    By Ravi Nath
    |

    Kunchacko Boban
    ഭക്തി കച്ചവടമാക്കുകയും ആള്‍ദൈവങ്ങള്‍ മുളച്ചുപൊന്തുകയും ചെയ്യുന്ന നാട്ടില്‍ ഇനി പൂര്‍ണ്ണാനന്ദ സ്വാമികളുമുണ്ടാവും. 1993 ബോംബെ മാര്‍ച്ച് 12നു ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഫോര്‍ സെയില്‍ ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ സ്വാമി പൂര്‍ണ്ണാനന്ദയാവുന്നു.

    സന്തോഷ് മാധവനെന്ന സ്വാമിയെ പിടികൂടിനിയമത്തിനുമുമ്പില്‍ കൊണ്ടുവന്നപ്പോള്‍ ഞെട്ടിക്കൂന്ന ചില
    സത്യങ്ങള്‍ക്ക് കേരളം സാക്ഷിയാകേണ്ടി വന്നു. തുടര്‍ന്നു നടന്ന ആള്‍ദൈവവേട്ടകളും ആശ്രമറെയ്ഡുകളും സമാനമായ അനുഭവമാണ് ഭക്തിയുടെ മറവില്‍ നടക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.

    ഈ ഒരു സാഹചര്യത്തില്‍ നിന്നുയര്‍ന്നുവന്ന സാമൂഹിക വിഷയമാണ് ഇത്തവണ ബാബു ജനാര്‍ദ്ദനന്‍
    സിനിമയ്ക്കു വിഷയമാക്കുന്നത്. സമൂഹത്തില്‍ സുരക്ഷിതമായ് നിലനിന്നുകൊണ്ട് ഭക്തിയേയും വിശ്വാസങ്ങളേയും ചൂഷണം ചെയ്യുന്നതില്‍ ഏല്ലാ മത വിഭാഗങ്ങളിലും ഒരുപറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട്.

    ഈ കാപട്യങ്ങളെ തുറന്നു കാണിക്കല്‍ കൂടിയാവും ഈ ചിത്രം.ഗ്രീന്‍ അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ബാനറില്‍ സലീം പി.ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അച്ഛനും മകനുമായി രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

    മറ്റൊരു പ്രധാന വേഷം ജഗതി ശ്രീകുമാറിന്റേതാണ്. പുതുമുഖ നായികയെതേടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു മുരിക്കുമ്പുഴയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് ഈണം നല്കുന്നു.

    English summary
    Kunchacko Boban, popularly known as Chackochan, who had once been the teenage sensation in Malayalam cinema and is now known for playing mature roles, will play the hero in Babu Janardhanan’s Bhakthiprasthanam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X