»   » കുഞ്ചാക്കോയെ നായകനാക്കാന്‍ ജോഷിയും ഷാജിയും

കുഞ്ചാക്കോയെ നായകനാക്കാന്‍ ജോഷിയും ഷാജിയും

Posted By:
Subscribe to Filmibeat Malayalam
Kunjako Boban
ഇമേജ് തകര്‍ത്തെറിഞ്ഞ് വിജയം രചിക്കുന്ന കുഞ്ചാക്കോ ബോബന് 2011 തീര്‍ച്ചയായും ഭാഗ്യവര്‍ഷമായിരിക്കും. ഒരിക്കല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിപ്പൊളിയുന്നതായിരുന്നു ബോബന്റെ അനുഭവം.

എന്നാല്‍ കാര്യങ്ങള്‍ ഇന്ന് നേര്‍വിപരീതമായി സംഭവിക്കുകയാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോബന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. ഇതിനൊപ്പം തന്നെ ഈ താരത്തെവച്ച് വലിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്ത് മുന്നോട്ടുവരുന്ന പ്രമുഖ സംവിധായകരുടെ എണ്ണവും കൂടുകയാണ്.


ആക്ഷന്‍ സിനിമകളുടെ വക്താക്കളായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന 'സെവന്‍സ്" ആണ് അതിലൊന്ന്. കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍സില്‍ താരങ്ങളാണ്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്.

രണ്ട് എന്ന ജോഷി ചിത്രത്തിലും ചാക്കോച്ചനാണ് നായകനാകുന്നത്. ഇതിലും ജയസൂര്യ ചാക്കോച്ചനൊപ്പം ഉണ്ടാകും.

ഷാജി കൈലാസും ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. 'ഫൈറ്റേഴ്‌സ്" എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam