twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വയം നശിക്കുന്ന മലയാളസിനിമ

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/14-malayalam-film-industry-in-shutdown-mode-2-aid0166.html">Next »</a></li></ul>

    Movie Strike
    സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ ആരേയും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്കാണ് മലയാളസിനിമ യുടെ പോക്ക് .ഏറെക്കാലത്തിനുശേഷം ഒന്നുപച്ചപിടിച്ചുവരികയായിരുന്ന സിനിമ വ്യവസായം വീണ്ടും പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കയാണ് ഇന്‍ഡസ്ട്രിയിലെ സംഘടനകള്‍.

    എക്‌സിബിറ്റേഴ്‌സിന്റെ പിടിവാശി അനാവശ്യമാണെന്നിരിക്കെ നിര്‍മ്മാതാക്കള്‍ കൂടി സിനിമ നിര്‍ത്തിവെക്കാന്‍ തീരുനാനിച്ചതോടെ നാശം പൂര്‍ണ്ണമാവുകയാണ്. പുതുമുഖങ്ങളുടെ വരവും, പ്രമേയ രീതികളും, ഭേദപ്പെട്ട സാറ്റലൈറ്റ് റൈറ്റും ,വൈഡ്‌റിലീസിംഗും ഒക്കെ കൊണ്ട് മലയാളസിനിമ കരുത്തുകൈവരിച്ചു തുടങ്ങുമ്പോള്‍ ഇങ്ങനെ സമരവുമായി രംഗത്തു വന്നത് ശരിയായില്ലെന്നും ആര്‍ക്കും ബോധ്യമാവും.

    മറുഭാഷാചിത്രങ്ങള്‍ വന്ന് ദീപാവലിയും പെരുന്നാളും കൈയ്യടക്കിയതിനു തൊട്ടു പിന്നാലെ സമരവുമായ് മുന്നോട്ടു വന്ന സംഘടനകള്‍ ഈ നീക്കത്തിനു വലിയ വില നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. സിനിമയുടെ നിര്‍മ്മാണത്തിന് അഡ്വാന്‍സ് നല്കുന്ന തിയറ്ററുകള്‍ക്ക് മാത്രം റിലീസിംഗ് അനുവദിക്കണമെന്ന നിലപാട് എത്രകണ്ട് പ്രായോഗികമാണ് വരും ഭാവിയില്‍ എന്നു കണ്ടറിയണം.

    ഏറെ കാലം പരീക്ഷിച്ചതാണ് ഈ എക്‌ളാസ് തിയറ്റര്‍ റിലീസിംഗ് എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാദ്ധ്യമായത്ര തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതാണ് ഇന്‍ഡസ്ട്രിക്ക് മൊത്തത്തില്‍ മെച്ചമെന്ന് തിരിച്ചറിയപ്പെട്ട സാഹചര്യത്തില്‍ തിയറ്ററുകാരുടെ പിടിവാശി ഇന്‍ഡസ്ട്രിയോടും പ്രേക്ഷകനോടുമുള്ള വെല്ലുവിളിയായിപോയി.

    അടുത്തപേജില്‍
    സിനിമ സമരക്കാര്‍ തിരിച്ചറിയാതെ പോകുന്നത്

    <ul id="pagination-digg"><li class="next"><a href="/news/14-malayalam-film-industry-in-shutdown-mode-2-aid0166.html">Next »</a></li></ul>

    English summary
    Film shooting in the Malayalam film industry continued despite the strike called by State Film Producers Association, as work on few films were to be completed on schedule before 'pack-up.' Shooting of around 12 films, for which the work was on, went on uninterrupted yesterday, Industry sources said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X