സിനിമ സൂപ്പര്‍ താരങ്ങളുടെ പിടിയില്‍
തിരുവനന്തപുരം: മലയാള സിനിമ സൂപ്പര്‍ താരങ്ങളുടെ പിടിയിലാണെന്ന് കെഎഫ്‌ഡിസി ചെയര്‍മാനും സംവിധായകനുമായ കെ.ജി ജോര്‍ജ്.
സിനിമയെ നിയന്ത്രിയ്‌ക്കുന്നത് സൂപ്പര്‍ താരങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച മലയാളി സിനിമ എങ്ങോട്ട് എന്ന സംവാദത്തില്‍ പങ്കെടുക്കകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സിനിമയെ നിയന്ത്രിയ്‌ക്കുന്നത് സൂപ്പര്‍ താരങ്ങളാണ്. ഇവര്‍ മോശക്കാരെന്നല്ല, എന്നാല്‍ താരങ്ങളെ മാത്രം ലക്ഷ്യമിട്ട് സിനിമ നിര്‍മ്മിയ്‌ക്കുന്ന പ്രവണത നല്ലതല്ല.
കലാമൂല്യമുള്ള സിനിമകള്‍ തീരെ ഇല്ലാതായെന്നും കെ.ജി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. ചില താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്‌ക്ക് താങ്ങാനാവില്ലെന്ന് സംവാദത്തില്‍ പങ്കെടുത്ത സംവിധായകന്‍ സുരേഷ് കുമാര്‍ പറഞ്ഞു.
മമ്മൂട്ടിയും ലാലുമാണ് ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത്. പുതുമുഖങ്ങളെ കേന്ദ്രമാക്കി സിനിമയെടുക്കാമെന്ന് വെച്ചാല്‍ പ്രേക്ഷകര്‍ക്ക് തീര്‍ത്തും നിരാകരിയ്‌ക്കുകയാണ്. ഫലത്തില്‍ 'കലയുമില്ല കച്ചവടവുമില്ല' എന്ന സ്ഥിതിയാണ് മലയാളത്തിലെന്ന് സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications