»   »  500ന് വേണ്ടി പൊരുതിയ മംമ്തയ്ക്ക് 700

500ന് വേണ്ടി പൊരുതിയ മംമ്തയ്ക്ക് 700

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
ഒരാഴ്ച മുമ്പ് ഇഷ്ട നമ്പറിനായി പൊരുതി കീഴടങ്ങിയ നടി മംമ്ത മോഹന്‍ദാസ് മത്സരമില്ലാതെ മറ്റൊരു ഫാന്റസി നമ്പര്‍ സ്വന്തമാക്കി. എറണാകുളം ആര്‍ടിഒ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് തന്റെ ഇഷ്ട നമ്പറായ കെഎല്‍ 07 ബിടി 700 ആരോടും മത്സരിയ്ക്കാതെ മംമ്ത സ്വന്തമാക്കിയത്. ഇതിന് വേണ്ടി 3000 രൂപയാണ് നടിയ്ക്ക് ചെലവായത്.

കഴിഞ്ഞയാഴ്ച കെഎല്‍ 07 ബിടി 500 സ്വന്തമാക്കാനെത്തിയ മംമ്ത വാശിയോടെ മത്സരിച്ചെങ്കിലും മറ്റൊരാള്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വരെ ലേലം വിളിച്ച ശേഷമായിരുന്നു മംമ്തയുടെ പിന്‍മാറ്റം.

ഏതാനും ദിവസം മുമ്പ് മറ്റൊരു നടി കാവ്യ മാധവനും മത്സരമില്ലാതെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു. 37 ലക്ഷം രൂപ വിലയുള്ള പുതിയ കാറിന് വേണ്ടിയാണ് തന്റെ ഇഷ്ട നമ്പറായ കെഎല്‍ 07 ബിടി 111 കാവ്യ സ്വന്തമാക്കിയത്.

English summary
Actress Mamta Mohandas bagged a fancy number for his car. She will use the number for her new luxury car.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam