»   » മീന ജിമ്മില്‍; വെള്ളിത്തിരയിലേക്ക് മടങ്ങുന്നു

മീന ജിമ്മില്‍; വെള്ളിത്തിരയിലേക്ക് മടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Meena
വിവാഹത്തോടെ അഭിനയ ജീവിതത്തിന് അര്‍ദ്ധവിരാമമിട്ട മുന്‍ തെന്നിന്ത്യന്‍ താരം മീന തിരിച്ചുവരവിന് ഒരുങ്ങുന്നു. മകള്‍ നൈനികയാണ് മീനയുടെ മുഴുവന്‍ സമയവും ഇപ്പോള്‍ അപഹരിയ്ക്കുന്നത്. എന്നാലിതില്‍ മീനയ്ക്ക് തെല്ലും പരാതിയില്ല. ഒരു കുടുംബിനിയായി ഒതുങ്ങിക്കഴിയുന്ന തന്നെ തേടി ഇപ്പോഴും ഒരുപാട് ഓാഫറുകളാണ് വരുന്നതെന്ന് മീന പറയുന്നു.

എന്തായാലും അഭിനയരംഗത്തേക്ക് താന്‍ അധികം വൈകാതെ മടങ്ങുമെന്നാണ് മീന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മിനി സ്‌ക്രീനിലേക്കോ ബിഗ് സ്‌ക്രീനിലേക്കോ തിരിച്ചെത്തുമെന്നാണ് മീന പറയുന്നത്.

ഇതിനുള്ള വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടി തുടങ്ങിക്കഴിഞ്ഞു. ജിംനേഷ്യത്തില്‍ പതിവായി പോകുന്നതിന് പുറമെ കര്‍ശനമായ ഡയറ്റും മീന പാലിയ്ക്കുന്നുണ്ട്. ഇതിലൂടെ പഴയ ശരീരവടിവ് വീണ്ടെടുക്കാമെന്നാണ് നടിയുടെ കണക്കുക്കൂട്ടല്‍.

ഏതാണ്ട് ഒരു വയസ്സാവുന്ന നൈനികയെ വളര്‍ത്തുന്നതും ുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മീന.

English summary
Actress Meena has been busy with her baby girl Nainika. The little one has been taking up all her time and being the doting mother that she is, Meena was not complaining. ,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam