»   » ലാലിന്‌ ലഫ്‌ കേണല്‍ പദവി

ലാലിന്‌ ലഫ്‌ കേണല്‍ പദവി

Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്‌ സൈന്യത്തിലെ ടെറിറ്റോറിയല്‍ ആര്‍മി ലഫ്‌റ്റന്റ്‌ കേണല്‍ പദവി (ഓണററി) നല്‌കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതിന്‌ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അനുമതി നല്‌കിയെന്നും സൂചനകളുണ്ട്‌.

രാജ്യത്തിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സൈനികരുടെ സേവനം ജനങ്ങളിലെത്തിയ്‌ക്കാന്‍ ലാല്‍ നല്‌കിയ സംഭാവനകളെ പരിഗണിച്ചാണ്‌ അദ്ദേഹത്തിന്‌ ലഫ്‌റ്റന്റ്‌ കേണല്‍ പദവി നല്‌കുന്നത്‌.

ലാല്‍ നായകനായ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ കശ്‌മീരിലെ സൈനികരുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രങ്ങളായിരുന്നു. ലാലിന്‌ ലഫ്‌റ്റനന്റ്‌ പദവി നല്‌കാവുന്നതാണെന്ന്‌ നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്‌തിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos