സെവന്‍സില്‍ ലാലും; കൂടെ ഭാവന, ഭാമ, റീമ

മലബാറിന്റെ ആവേശമായ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ജോഷിയുടെ മനസ്സിലുള്ളത്. യുവതാരങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യമെങ്കിലും അവര്‍ക്കും മീതെ ഒരു സൂപ്പര്‍താരം ചിത്രത്തില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വേറാരുമല്ല, ജോഷിയുടെ കഴിഞ്ഞ ചിത്രങ്ങളില്‍ നായകനായ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് സെവന്‍സില്‍ ഗസ്റ്റ് റോളിലെത്തുന്നത്. സിനിമയുടെ കഥാഗതിയെ നിയന്ത്രിയ്ക്കുന്ന ഒരു കഥാപാത്രത്തെയായിരിക്കും ജോഷി ലാലിന് നല്‍കുകയെന്നാണ് സൂചനകള്‍. ലാലിനെ ഉടനെയൊന്നും കൈവിടാനുള്ള ഉദ്ദേശമില്ലെന്നാണ് ജോഷി ഇതിലൂടെ തെളിയിക്കുന്നത്.
യുവനായകന്‍മാര്‍ക്കൊത്ത ഒരുപിടി നായികമാരും സിനിമയിലുണ്ട്, റിമ കല്ലിങ്കല്‍, ഭാമ, ഭാവന നായികമാരുടെ നിര ഇങ്ങനെ നീളുകയാണ്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 11ന് കണ്ണൂരില്‍ ആരംഭിയ്ക്കും.


Click it and Unblock the Notifications