»   » മുകേഷ് സര്‍ക്കാര്‍ കോളനിയില്‍

മുകേഷ് സര്‍ക്കാര്‍ കോളനിയില്‍

Posted By:
Subscribe to Filmibeat Malayalam
Mukesh
സംവിധായകന്‍ വിഎസ് ജയകൃഷ്ണയുടെ ആദ്യ സ്വതന്ത്ര സംരംഭമായ സര്‍ക്കാര്‍ കോളനിയില്‍ മുകേഷ് നായകനാവുന്നു. ദേവയാനിയാണ് നായിക.

തരികിട പണികളിലൂടെ കൂടുതല്‍ പണം സമ്പാദിക്കാന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഥയാണ് സര്‍ക്കാര്‍ കോളനിയുടെ പ്രമേയം.

യുവ സംവിധായകന്‍ ഫാസിലുമൊത്താണ് ആദ്യചിത്രമായ കാഞ്ചീപുരത്തെ കല്യാണം ജയകൃഷ്ണന്‍ ഒരുക്കിയത്. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി തിയറ്റുകളിലെത്തിയ ചിത്രം തരക്കേടില്ലാത്ത അഭിപ്രായം നേടിയിരുന്നു.

അമൃത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍ രാജീവ് തമ്പി നിര്‍മ്മിയ്ക്കുന്ന സര്‍ക്കാര്‍ കോളനിയുടെ തിരക്കഥയൊരുക്കുന്നത് വിസി അശോകാണ്. ഏപ്രില്‍ 20 മുതല്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളനിയുടെ ചിത്രീകരണം ആരംഭിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X