For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടി നികിത ജീവനൊടുക്കാന്‍ ശ്രമിച്ചു

By Ajith Babu
|
Nikitha
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടി നികിത ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. കന്നഡ നടന്‍ ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കന്നഡ സിനിമയില്‍ നിന്നും മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ വിഷമത്തിലാണ് നടി ഇതിന് തുനിഞ്ഞതെന്നും സൂചനകളുണ്ട്.

തുക്രാല്‍ മുംബൈയിലെ വസതിയില്‍ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി സുഖം പ്രാപിച്ചുവരികയാണെന്ന് സിനിമാ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതെസമയം രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് നികിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്.


നികിതയും ദര്‍ശനും തമ്മിലുള്ള അടുപ്പം കുടുംബജീവിതം തകര്‍ത്തെന്നാരോപിച്ച് നടന്റെ ഭാര്യ വിജയലക്ഷ്മി കന്നട ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം സംഘടന നടിക്ക് വിലക്കേര്‍പ്പെടുത്തിയത്.

അതിനിടെ ഭാര്യയെ മര്‍ദിച്ച കേസില്‍ ദര്‍ശന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പരാതി പിന്‍വലിയ്ക്കാന്‍ വിജയലക്ഷ്മി തയാറായെങ്കിലും ദര്‍ശന് ജാമ്യം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കോടതി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ ദര്‍ശനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം മടങ്ങുമ്പോള്‍ വാഹനത്തില്‍ വച്ച് ദര്‍ശന്‍ മര്‍ദിച്ചെന്നാണ് വിജയലക്ഷ്മി പരാതി നല്‍കിയത്. മുതിര്‍ന്ന താരങ്ങളായ അംബരീഷ്, ജഗേഷ്, പ്രേം തുടങ്ങിയവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിജയലക്ഷ്മി പരാതി പിന്‍വലിച്ചെങ്കിലും ദര്‍ശനെ വിട്ടയക്കുന്നത് മജിസ്‌ട്രേട്ട് തടഞ്ഞു.

നികിതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സാന്‍ഡല്‍വുഡില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം വിലക്കിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

2002ല്‍ ഫാസിലിന്റെ 'കൈയെത്തും ദൂരത്തി'ലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നികിത ബസ് കണ്ടക്ടര്‍ , ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 2005ല്‍ മഹാരാജ എന്ന ചിത്രത്തിലൂടെ കന്നഡയില്‍ തുടക്കം കുറിച്ച നടി ചുരുങ്ങിയകാലത്തിനുള്ളില്‍ അവിടെ മുന്‍നിര നായികയായി മാറി. നടന്‍ ദര്‍ശനോടൊപ്പമുള്ള പല ചിത്രങ്ങളും ഹിറ്റായതോടെ ഇവര്‍ ഭാഗ്യജോഡികളായി എണ്ണപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവരെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിയ്ക്കാന്‍ ആരംഭിച്ചത്. ദര്‍ശനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നികിത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

English summary
Nikitha, she who did some kollywood subjects is attempted to commit suicide.Hurt by the ongoing controversy and ban on her from Kannada Film Producers Association, Nikitha has attempted to commit suicide. The actress has reportedly swallowed sleeping pills at her residence in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more