സീനിയേഴ്‌സിനൊപ്പം പത്മപ്രിയ

രഞ്ജിത്ത് ശങ്കറിന്റെ അര്‍ജുനന്‍ സാക്ഷിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് പത്മപ്രിയയെ തേടി മികച്ച റോള്‍ എത്തിയിരിക്കുന്നത്. പത്മപ്രിയയ്ക്ക് പുറമെ അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ജയറാം, ബിജു മേനോന്‍, മനോജ്.കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് സീനിയേഴ്‌സിലെ നായകന്മാര്‍. സച്ചിസേതു ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന സീനിയേഴ്‌സിന്റെ ഷൂട്ടിങ് ഈ മാസം അവസാനം കൊച്ചിയില്‍ ആരംഭിയ്ക്കും. ഏപ്രിലില്‍ വിഷു ചിത്രമായി സീനിയേഴ്‌സ് റിലീസ് ചെയ്യാനാണ് നിര്‍മാതാവായ വൈശാഖ രാജന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











