»   » പൂനത്തിന് ഫേസ്‍‍ബുക്കിന്റെ സെന്‍സറിംങ്

പൂനത്തിന് ഫേസ്‍‍ബുക്കിന്റെ സെന്‍സറിംങ്

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
നഗ്നതാപ്രദര്‍ശനത്തിലൂടെ വാര്‍ത്തകളിലിടം നേടിയ വിവാദ മോഡല്‍ പൂനം പാണ്ഡെയുടെ ഫേസ്‍‍ബുക്ക് അക്കൌണ്ട് മരവിപ്പിച്ചു. തന്റെ ഔദ്യോഗിക അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം പൂനം തന്നെയാണ് ആരാധകരെ അറിയിച്ചത്.

തന്റെ അക്കൗണ്ട് മരവിപ്പിച്ച ഫേസ്‍‍ബുക്കിനെതിരെ കടുത്ത വിമര്‍ശനമാണ് പൂനം നടത്തിയത്. ട്വീറ്റിലൂടെയാണ് മോഡല്‍ ഫേസ് ബുക്കിന്റെ നടപടിയില്‍ തനിയ്ക്കുളള പ്രതിഷേധം അറിയിച്ചത്.

സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പൂനം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യയില്‍ അശ്ലീലം നിയമവിധേയമാക്കണം എന്നും മോഡല്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫേസ്‍‍ബുക്കിന്റെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ആണെന്നാണ് പൂനം തന്റെ ട്വീറ്റില്‍ പറയുന്നത്. അക്കൗണ്ട് പഴയ സ്ഥിതിയിലാക്കാന്‍ താന്‍  എന്താണ് ചെയ്യേണ്ടതെന്നും പൂനം ആരാധകരോട് ചോദിച്ചിട്ടുണ്ട്.

English summary
Strip-for-win model Poonam Pandey provocative claims and horny photo shoots may not have come under censorship but her Facebook account has come under scanner. Well, the Kingfisher girl's account on the social networking site has been disabled after she wrote against the issue of censorship on social media.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam