»   » മലയാളത്തിനെ പ്രഭുദേവയ്ക്കും പേടി

മലയാളത്തിനെ പ്രഭുദേവയ്ക്കും പേടി

Posted By:
Subscribe to Filmibeat Malayalam
Prabhu Deva
വെള്ളിത്തിരയില്‍ കൊറിയോഗ്രാഫറായി തുടങ്ങി നടനായും സംവിധായകനായും കഴിവു തെളിയിച്ച പ്രഭുദേവയുടെ മലയാളി കണക്ഷനെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തിരുവല്ലാക്കാരി നയന്‍താരയായിരുന്നു ഏറെക്കാലം പ്രഭുവിന്റെ കാമുകിപദം അലങ്കരിച്ചിരുന്നത്. നയന്‍സുമൊത്ത് ഇടയ്ക്കിടെ അദ്ദേഹം കേരളത്തിലെത്താറുമുണ്ടായിരുന്നു.


എന്തായാലും നയന്‍സുമായി വഴിപിരിഞ്ഞതിന് പിന്നാലെ മലയാളത്തോടും മലയാളിയോടുമുള്ള ഒരു പേടിയെപ്പറ്റി പ്രഭു തുറന്നുപറഞ്ഞിരിയ്ക്കുന്നു. മോളിവുഡില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് ധൈര്യമില്ലെന്നാണ് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തില്‍ തന്നെക്കാള്‍ കഴിവുള്ള ഒട്ടേറെ സംവിധായകരുണ്ട്. അവര്‍ ഏറെ ബുദ്ധവൈഭവമുള്ളവരാണ്.അതു കൊണ്ട് തന്നെ താന്‍ കൂടുതല്‍ കരുതിയിരിക്കണമെന്നും പ്രഭു പറയുന്നു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയിലൂടെ പ്രഭുദേവ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും വമ്പന്‍ ഹിറ്റുകളൊരുക്കിയ പ്രഭുദേവ മലയാളത്തിലേക്കില്ലെന്ന സൂചനകളാണ് ഇതിലൂടെ നല്‍കുന്നത്.

English summary
Prabhu Deva was sharing his thoughts when he reportedly mentioned that though he wants to direct a film in Malayalam he is scared

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam