»   » റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൃഥ്വി

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
കരിയറിലെ ഏറ്റവും വലിയ ചിത്രമായ രാവണന്‍ തിയറ്ററുകളിലെത്തിയതിന് പിന്നാലെ പൃഥ്വിരാജിനെ നായകനാക്കാന്‍ മോളിവുഡിലെ സംവിധായകര്‍ മത്സരിയ്ക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ റോഷന്‍ ആന്‍ഡ്രൂസാണ് ഏറ്റമൊടുവില്‍ പൃഥ്വിയെ നായകനാക്കിക്കൊണ്ടുള്ള പ്രൊജക്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

റോഷന്റെ നോട്ട്ബുക്ക്, കാസനോവ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് ടീം തന്നെയാണ് പൃഥ്വി ചിത്രത്തിന്റെയും കഥ മെനയുന്നത്. വിദേശമലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത 1000 എഡി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

അതേ സമയം റോഷന്‍-മോഹന്‍ലാല്‍ ടീമിന്റെ പ്രസ്റ്റീജ് ചിത്രമായ കാസനോവയുടെ ഷൂട്ടിങ് അടുത്ത മാസം ഹോളണ്ടില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസനോവയ്ക്ക് ശേഷമായിരിക്കും പൃഥ്വി ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിയ്ക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X