»   » രഞ്ജിത്ത് ചിത്രത്തില്‍ ഡ്രൈവറായി മമ്മൂട്ടി

രഞ്ജിത്ത് ചിത്രത്തില്‍ ഡ്രൈവറായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Ranjith
മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നു. രഞ്ജിത്ത് ഈ വര്‍ഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.

മാര്‍ച്ചില്‍ ചിത്രീകരണമാരംഭിയ്ക്കുസ്പിരിറ്റാണ് 2012ലെ രഞ്ജിത്തിന്റെ ആദ്യചിത്രം. അഞ്ച് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേക ഈ പ്രൊജക്ടിനുണ്ട്. കാസനോവയുടെ തകര്‍ച്ചയ്ക്ക് ശേഷം ഒരു ഹിറ്റിന് വേണ്ടി ദാഹിയ്ക്കുന്ന മോഹന്‍ലാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ഈ ര്ഞ്ജിത്ത് ചിത്രത്തിന് തുടക്കം കുറിയ്ക്കുന്നത്.

മെയ്-ജൂണ്‍ മാസങ്ങളിലായി ചിത്രീകരിയ്ക്കുന്ന ലീലയാണ് രഞ്ജിത്ത് ഫാക്ടറിയില്‍ നിന്നുള്ള രണ്ടാം ചിത്രം. ഉണ്ണി ആര്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഉറുമിയുടെ തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രത്തിലെ നായകന്‍.

സിനിമയുടെ മൂഡിനനുസരിച്ചാണ് മഴക്കാലം തന്നെ ചിത്രീകരണത്തിന് തിരഞ്ഞെടുത്തതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന ലീലയില്‍ തിലകനും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളാണ്.

ഇതിന് ശേഷമാവും മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ രഞ്ജിത്ത് ആരംഭിയ്ക്കുക. വാണിജ്യവിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രം വന്‍ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിന് മുമ്പ് രഞ്ജിത്തിന്റെ തന്നെ കയ്യൊപ്പില്‍ മമ്മൂട്ടിയും അനൂപ് മേനോന്‍ ടീം ഒന്നിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ ഒരുക്കുമ്പോള്‍ തന്നെ വാണിജ്യവിജയവും ലക്ഷ്യമിടുന്ന രഞ്ജിത്ത് സിനിമകളെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

English summary
The ace director will also work for yet another superstar-flick, which has Mammootty playing the role of a driver who works for the character played by Anoop Menon. The duo had earlier worked in Ranjith's Kaiyoppu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam