സലിം ഇങ്ങനെ തരംതാഴരുത്

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/14-salim-kumar-totally-changed-1-aid0032.html">« Previous</a>

Salimkumar
ദേശീയപുരസ്‌ക്കാരം നേടുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനൊന്നുമല്ല സലിം. മുന്‍നിര നടന്മാരുടെ കുത്തകയെന്ന് കരുതപ്പെട്ടിരുന്ന ദേശീയ പുരസ്‌കാരം ചരിത്രം തിരുത്തി സ്വന്തമാക്കിയതാണ് ഈ പറവൂരുകാരനെ വ്യത്യസ്തനാക്കിയത്. എന്നാല്‍ അവാര്‍ഡ് ജേതാവായതോടെ സലീമിന്റെ ഭാഷയ്ക്ക് മാറ്റം വന്നത് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും നാട്ടുകാര്‍ കണ്ടു.

താന്‍ മാത്രം യോഗ്യന്‍ മറ്റുള്ള ചിലരെല്ലാം മോശക്കാര്‍ എന്ന നിലയ്ക്കുള്ള അഭിപ്രായങ്ങളുമായി സലിം മാധ്യമങ്ങളിലും പൊതുവേദികളിലും നിറഞ്ഞുനിന്നു. ദേശീയ അവാര്‍ഡിന് പിന്നാലെ ലഭിച്ച ഏഷ്യന്‍ വിഷന്‍ അവാര്‍ഡ് വാങ്ങാന്‍ ഗള്‍ഫിലേക്ക് പോയ സലീമിന്റെ മറ്റൊരു മുഖമാണ് അന്നാട്ടുകാര്‍ കണ്ടതെന്ന് മലയാളത്തിലെ പ്രമുഖ സിനിമാവാരിക പറയുന്നു.

ദുബായില്‍ പോയി അവാര്‍ഡ് തിരികെപ്പോരുമ്പോള്‍ നടന് ബോധം പോലുമുണ്ടായിരുന്നില്ലെന്നാണ് വാരിക പറയുന്നത്.. മദ്യപിച്ച് വാടിയ തണ്ടുപോലെ കിടക്കുന്ന നിലയിലായിരുന്നുവത്രേ സലിം വിമാനത്താവളത്തിലെത്തിയത്. പൂസായ സലീമിനെ ആരൊക്കെയോ ചേര്‍ന്ന് വിമാനത്തില്‍ കയറ്റുകയായിരുന്നു.

അത്തരമൊരു അവസ്ഥയില്‍ വിമാനയാത്ര അനുവദിയ്ക്കില്ലെങ്കിലും ദേശീയപുരസ്‌കാര ജേതാവെന്ന പരിഗണനയില്‍ യാത്ര തുടരാന്‍ അനുവദിയ്ക്കുകയായിരുന്നു. സലിമിന്റെ സാഹസങ്ങള്‍ അവിടെയും തീര്‍ന്നില്ലെന്ന് വാരികയെഴുതുന്നു. വിമാനത്തിനുള്ളിലെ ബാത്ത്‌റൂമില്‍ കയറി സലിം വാതില്‍ കുറ്റിയിടുകയും അത് തുറക്കാതിരിയ്ക്കുകയും ചെയ്തുവത്രേ. ഒടുവില്‍ ബലമായി വാതില്‍ തുറന്നാണ് പുരസ്‌കാര ജേതാവിനെ പുറത്തെടുത്തത്.

ആരെക്കുറിച്ചും കേള്‍ക്കാനാഗ്രഹിയ്ക്കാത്ത കാര്യങ്ങളാണിതെല്ലാം. അപ്പോഴാണ് ദേശീയ അവാര്‍ഡ് നേടി ഒരു നാടിന്റെ അഭിമാനമായി മാറിയ നടന്‍ ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടിയത്. ഇതിലൊക്കെ കുറച്ചെങ്കിലും സത്യമുണ്ടെങ്കില്‍ അത് നാണക്കേടാണ് സലിമേ, അക്കാര്യത്തില്‍ സംശയം വേണ്ട..
ആദ്യപേജില്‍
അവാര്‍ഡിന് ശേഷം സലീമിന് എന്തുപറ്റി

<ul id="pagination-digg"><li class="previous"><a href="/news/14-salim-kumar-totally-changed-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X