അന്‍വര്‍ റഷീദ് ഞെട്ടിക്കുന്നു

മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ഛോട്ടാമുംബൈ ചെയ്തപ്പോഴും ഈ യുവസംവിധായകന് പിഴച്ചില്ല. 2007ലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായി ലാലിന്റെ ഛോട്ടാമുംബൈ മാറി. തൊട്ടടുത്ത വര്‍ഷം വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ത്ത അന്‍വര്‍ റഷീദ് അണ്ണന്‍ തമ്പിയിലൂടെ തന്റെ ഹാട്രിക്ക് ഹിറ്റ് സ്വന്തമാക്കി.
വാണിജ്യസിനിമകള്‍ക്ക് അനിവാര്യമായ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടും തട്ടുപൊളിപ്പന്‍ കോമഡി സിനിമകളുടെ സംവിധായകനാണ് അന്‍വര്‍ റഷീദെന്ന് ഇതിനിടെ ചില നിരൂപകര്‍ വിധിയെഴുതിയിരുന്നു. ഇവര്‍ക്കുള്ള ചുട്ടമറുപടിയായിരുന്നു രഞ്ജിത്ത് നിര്‍മ്മിച്ച കേരള കഫെയിലെ അന്‍വറിന്റെ ബ്രിഡ്ജ് എന്ന ചിത്രം. കൊമേഴ്‌സ്യല്‍ സിനിമകളുടെ രസക്കൂട്ടുകള്‍ മാത്രമല്ല തനിയ്ക്കാറിയാവുന്നതെന്ന് ബ്രിഡ്ജിലൂടെ അന്‍വര്‍ ലോകത്തിന് കാട്ടിക്കൊടുത്തു.
ഓരോ സിനിമകള്‍ക്ക് ശേഷവും നീണ്ട ഗ്യാപ്പെടുക്കുന്ന അന്‍വറിന്റെ അടുത്ത പ്രൊജക്ടും അതിലെ നായകനെപ്പറ്റിയും ഇതിനിടെ പലവിധ അഭ്യൂഹങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ പരന്നിരുന്നു. മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ തന്നെയാവുമെന്നും അതല്ല ബിഗ് സ്റ്റാര്‍ പൃഥ്വിരാജാവും അന്‍വറിന്റെ അടുത്ത നായകനെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചലച്ചിത്രരംഗത്തെ ആകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്‍വര്‍ തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നു. അതൊരു സൂപ്പര്‍താരമല്ല, ഒരു താരപുത്രനാണ് നായകന്‍.
അടുത്തപേജില്‍


Click it and Unblock the Notifications