മമ്മൂട്ടിയുടെ സല്‍മാന്‍ അന്‍വറിന്റെ നായകന്‍

ഏതൊരു പുതുമുഖവും മോഹിയ്ക്കുന്നൊരു അവസരമാണ് സല്‍മാന് ഇതിലൂടെ ലഭിച്ചിരിയ്ക്കുന്നത്. ഹിറ്റുകളുടെ സംവിധായകന്റെ ചിത്രത്തിന്റെ അണിയറയിലുള്ളതും ഒരുകൂട്ടം പ്രതിഭകള്‍.കേരള കഫേയില്‍ ബ്രിഡ്ജിനൊപ്പം ശ്രദ്ധിയ്ക്കപ്പെട്ട ഹാപ്പി ജേര്‍ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് അന്‍വര്‍-സല്‍മാന്‍ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. തിരക്കഥയ്ക്ക് പുറമെ സിനിമയുടെ സംഭാഷണവും അഞ്ജലി തന്നെ നിര്‍വഹിയ്ക്കും.
ഈ വര്‍ഷത്തെ പാത്ത് ബ്രേക്കിങ് സിനിമകളെന്ന് വിശേഷിപ്പിയ്ക്കുന്ന ട്രാഫിക്ക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങളൊരുക്കിയ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ സിനിമയ്ക്ക് വേണ്ടിയും പണം മുടക്കുന്നത്. ഇനിയും പേരിട്ടില്ലാത്ത സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്. ഗോപീ സുന്ദര്‍ സംഗീതവുമൊരുക്കും.നായികയടക്കമുള്ള കാര്യങ്ങളും ഉടന്‍ തീരുമാനിയ്ക്കപ്പെടും.
അവതരിയ്ക്കും മുമ്പേ തിരക്കുള്ള സിനിമാനടനാവുകയെന്ന ഭാഗ്യമാണ് ഇതോടെ സല്‍മാന് ലഭിയ്ക്കുന്നത്. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് കോഴിക്കോട്ട് പുരോഗമിയ്ക്കുന്നതിനിടെയാണ് അന്‍വര്‍ ചിത്രത്തിലേക്കും സല്‍മാന് അവസരം ലഭിച്ചിരിയ്ക്കുന്നത്.
പുതുമുഖ സംവിധായകന്‍ ശ്രീനാഥ് ഒരുക്കുന്ന സെക്കന്റ് ഷോയുടെ കഥയും തിരക്കഥയും രചിയ്ക്കുന്നത് വിനു വിശാലാണ്. പുതുമുഖം ഗൗതമിയാണ് സെക്കന്റ് ഷോയിലെ നായിക. സെക്കന്റ് ഷോയുടെ ഷൂട്ടിങ് പൂര്‍ത്തിയാവും മുമ്പെ നവംബറില്‍ അന്‍വര്‍ ചിത്രത്തിന്റെ സെറ്റിലേക്ക് സല്‍മാന്‍ യാത്രയാവും. സിനിമയുടെ തിരുക്കുകളില്‍ മുഴുകുന്നതിനിടെ ഡിസംബറില്‍ താരപുത്രന്റെ നിക്കാഹും നടക്കും.
യാദൃശ്ചികമെന്ന് പറയാമെങ്കിലും മമ്മൂട്ടിയുടെ അതേപാതയില്‍ തന്നെയാണ് സല്‍മാനും വെള്ളിത്തിരയില്‍ പ്രയാണം ആരംഭിയ്ക്കുന്നത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടിയില്‍ സിനിമയില്‍ സജീവമാകുന്നതും പിന്നീട് താരരാജാവായതും. അതെസമയം മമ്മൂട്ടിയുടെ സമകാലീനരായ മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളും ഇവര്‍ക്കുശേഷമെത്തിയ ദിലീപും പൃഥ്വിരാജുമെല്ലാം സിനിമയില്‍ താരമായതിന് ശേഷമാണ് വിവാഹിതരായത്. മോളിവുഡില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്ന ഘട്ടത്തിലാണ് സല്‍മാന്‍ ദുല്‍ക്കര്‍ വെള്ളിത്തിരയില്‍ ചുവടുറപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെയും ലാലിന്റെയും താരസിംഹാസനം ലക്ഷ്യമിടുന്ന യുവതാരങ്ങളോട് മത്സരിയ്ക്കാന്‍ താരപുത്രനും വീറോടെയുണ്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട..
മുന്‍പേജില്‍
അന്‍വര്‍ റഷീദ് ഞെട്ടിക്കുന്നു


Click it and Unblock the Notifications











