»   » സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു

സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു

Posted By:
Subscribe to Filmibeat Malayalam
santhosh-pandit-mohanlal
കൊച്ചി: മലയാളസിനിമയിലെ പുതിയ 'താരോദയം' സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചതായി വാര്‍ത്ത. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇടവേള ബാബുവുമായുള്ള അഭിമുഖത്തിലെ 'വരികളാ'ണ് ഓണ്‍ലൈനിലൂടെ പരക്കുന്നത്.

അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കുമോയെന്നന്വേഷിച്ച് സന്തോഷ് പണ്ഡിറ്റ് ഭാരവാഹിയായ ബാബുവിനെ വിളിച്ചിരുന്നു പോലും. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്തെ പണ്ഡിതന്റെ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമയെടുക്കണം. ഡേറ്റ് കിട്ടുമോ? എന്തായാലും ബാബു കാര്യം മോഹന്‍ലാലിനെ അറിയിച്ചു. ലാല്‍ എന്തായിരിക്കും പറഞ്ഞിരിക്കുക? എന്നെ മാത്രമേ കിട്ടിയുള്ള അല്ലേ? എന്ന മറു ചോദ്യം ലാല്‍ ബാബുവിനോട് ചോദിച്ചു.

അതിനിടെ പൃഥിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പണ്ഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും സിനിമ ചിത്രവുമാണ്. നടി ബോളിവുഡിലെ കരീന കപൂറുമാണ്. എന്തായാലും പണ്ഡിറ്റിന് മമ്മുട്ടിയെ കുറച്ചു 'പേടി'യാണ്.

അമ്മയിലേക്കും മോഹന്‍ലാലിലേക്കുമാണ് സന്തോഷ് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടെ തന്നെ ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നു എവിടെയും വിശേഷിപ്പിക്കരുതെന്ന് 'മമ്മുട്ടി' നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൃഷ്ണനും രാധയും ഇറങ്ങിയതിനുശേഷം 'സൂപ്പര്‍ സ്റ്റാറി'ന്റെ അര്‍ത്ഥം മാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.

English summary
Krishnanum Radhayum fame, Santhosh Pandit asked amma membership and sought any chance to get megastar mohanlals date, Social Network sites sharing idavela babu's surya tv interview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X