»   » പതിനാല് സെക്കന്റ് തുറിച്ചു നോക്കിയ പയ്യന് എന്ത് സംഭവിച്ചു; ഇത് കാണൂ

പതിനാല് സെക്കന്റ് തുറിച്ചു നോക്കിയ പയ്യന് എന്ത് സംഭവിച്ചു; ഇത് കാണൂ

Written By:
Subscribe to Filmibeat Malayalam

പതിനാല് സെക്കന്റ് ഒരു പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ കേസ് എടുക്കും എന്ന് ഋഷിരാജ് സിംഗ് പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ട്രോളുകള്‍ വന്നു.

ഇപ്പോഴിതാ ഈ വിഷയത്തെ ആസ്പദമാക്കി ഒരു ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരിയ്ക്കുകയാണ്. ഷോര്‍ട്ട് എന്ന് പറഞ്ഞാല്‍ വളരെ ഷോര്‍ട്ട്. 14 സെക്കന്റ് മാത്രമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ദൈര്‍ഘ്യം.

 short-film

പൊതു സ്ഥലത്ത് വച്ച് തന്നെ പതിനാല് സെക്കന്റ് നേരം നോക്കി നില്‍ക്കുന്ന ചെറുപ്പക്കാരന് ഒരു പെണ്‍കുട്ടി നല്‍കുന്ന വ്യത്യസ്തമായ മറുപടിയാണ് ചിത്രം. സംഭാഷണങ്ങളില്ല!!

നടനും അവതാരകനുമായ ഹരി പി നായരാണ് ചിത്രം സംവിധാനം ചെയ്ത്, അഭിനയിച്ചിരിയ്ക്കുന്നത്. രമ്യ കൃഷ്ണ നായികയായെത്തുന്നു. ശ്രീജിത്ത് വരാപ്പുഴ ഛായാഗ്രാഹണവും മുഹമ്മദ് റാഫി ചിത്രസംയോജനവും നടത്തിയിരിയ്ക്കുന്നു. കാണൂ...

English summary
14 seconds - Malayalam Short Film by Hari P Nair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam