»   » കുട്ടിഭൂതത്തിലൂടെ ഷീല വീണ്ടുമെത്തുന്നു

കുട്ടിഭൂതത്തിലൂടെ ഷീല വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Sheela
പഴയകാല നായിക ഷീല വീണ്ടും അഭിനയിക്കാനെത്തുന്നു. മുകേഷ് നായകനാകുന്ന കുട്ടിഭൂതം എന്ന ചിത്രത്തിലൂടെയാണ് ഷീല വീണ്ടും എത്തുന്നത്.

ചിത്രത്തില്‍ മാര്‍ഗരറ്റ് എന്ന കഥാപാത്രത്തിന് ഷീല ജീവന്‍ പകരും. നവാഗതനായ കുമാര്‍ നന്ദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അഭിനയരംഗത്തുനിന്നും വിടവാങ്ങിയ ഷീല വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ് നടത്തിയത്.

പിന്നീട് ശ്യാമപ്രസാദിന്റെ അകലെ, പൊന്‍മുടിപ്പുഴയോരത്ത്, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും അഭിനയരംഗത്തുനിന്നും വിട്ടുനിന്നും, ഇടയ്ക്ക് ടിവി പരിപാടികള്‍ അവതരിപ്പിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam