»   » ഷാജി കരുണ്‍ സെലക്ഷന്‍ കമ്മിററി ചെയര്‍മാന്‍

ഷാജി കരുണ്‍ സെലക്ഷന്‍ കമ്മിററി ചെയര്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Shaji N Karun
അടുത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഫിലിം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഷാജി എന്‍ കരുണിനെ നിയമിച്ചു. മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ ഷാജി എന്‍ കരുണ്‍ സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്ന നിലകളില്‍
പ്രശസ്തനാണ്.

കേരളത്തില്‍ സ്ഥാപിക്കാനിടയുള്ള ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഷാജി എന്‍ കരുണ്‍. മലയാള സിനിമയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കായി നിരവധി പരീക്ഷണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്
സിനിമാമന്ത്രി കെബി ഗണേഷ്‌കുമാര്‍.

കഴിഞ്ഞ വര്‍ഷം നടന്ന മേളയിലെ സിനിമകളെ കുറിച്ച് മോശപ്പെട്ട അഭിപ്രായമാണ് പൊതുവെ ഉണ്ടായിരുന്നതെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. അടുത്ത തവണ ഇത് ഉണ്ടാവാതിരിക്കാന്‍ ഷാജി എന്‍ കരുണിനെ പോലുള്ള ഒരാള്‍ ചെയര്‍മാനാകുന്നത് ഗുണം ചെയ്യുമെന്ന് ഉറപ്പിക്കാം.

കഴിഞ്ഞ തവണ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്നു കുഞ്ഞികൃഷ്ണനായിരുന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. മലയാളത്തില്‍ നിന്നും തെരെഞ്ഞെടുത്ത ചില ചിത്രങ്ങള്‍ മന്ത്രിക്ക് ഇഷ്ടമായില്ല എന്നതും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു കേട്ട പരാതിയായിരുന്നു. അതിന്റെ കോലാഹലങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടുമില്ല. ഇത്തവണത്തെ ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍ കമ്മിറ്റി അത്തരമൊരു ആരോപണത്തില്‍ പെടില്ലെന്നു കരുതാം

English summary
The Kerala State Chalachitra Academy, under eminent filmmaker Shaji N Karun, will form a festival directorate for smooth conduct of International Film Festival of Kerala (IFFK) this year onward.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam