ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
പൃഥ്വിയിപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൃഥ്വിയിപ്പോള്‍ ഒരുപാട് മുന്നേറിയിരിക്കുന്നു. ഒരു നടനെന്ന നിലയില്‍ പൃഥ്വിയില്‍ ഒരുപാട് മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ മാറ്റം പതിനാല് വര്‍ഷത്തെ സിനിമാനുഭവം തന്ന സ്വഭാവിക മാറ്റം മാത്രമാണെന്നാണ് പൃഥ്വി പറയുന്നത്. തന്റെ മാറ്റത്തെ കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞത്, തുടര്‍ന്ന് വായിക്കൂ...

ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
ഒരു അഭിനേതാവ് എന്ന നിലയില്‍ മാറ്റമുണ്ടാക്കാന്‍ പതിനാല് വര്‍ഷത്തെ അനുഭവസമ്പത്ത് തനിക്ക് ഗുണം ചെയ്തു എന്നാണ് പൃഥ്വി പറയുന്നത്.

ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
സിനിമയില്‍ വരുമ്പോള്‍ എനിക്ക് 18 വയസ്സായിരുന്നു. ഇപ്പോള്‍ 32 വയസ്സായി. 14 വര്‍ഷങ്ങള്‍ ഉണ്ടാക്കിയ മാറ്റം പ്രവൃത്തിയിലും പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്ന് പൃഥ്വിരാജ് പറഞ്ഞു.

ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
വന്ന ആ സമയത്തു നിന്ന് ഇവിടെ വരെ നോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ എന്നില്‍ സംഭവിച്ചു. 14 വര്‍ഷങ്ങള്‍ക്കൊണ്ടുണ്ടായ മാറ്റം. ഒരു നടന്‍ എന്ന നിലയില്‍, ഒരേ ഫീല്‍ഡില്‍ നില്‍ക്കുമ്പോഴുള്ള സ്വാഭാവിക മാറ്റം മാത്രമാണിത്

ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
കൂടുതല്‍ അനുഭവങ്ങളുണ്ടാവുന്നതും യാത്ര ചെയ്യുന്നതും ആളുകളെ കാണുന്നതുമെല്ലാം നടനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന ഘടകങ്ങളാണ്. അതിലെല്ലാം വലുത് എന്ന് ഞാന്‍ വിശ്വസിക്കുന്നത് പരിചയ സമ്പത്താണ്. അത് വര്‍ദ്ധിക്കുന്തോറും ഒരു നടനെന്ന നിലയില്‍ നവീകരിക്കപ്പെടുന്നത് സ്വാഭാവികമാണ്- പൃഥ്വി പറഞ്ഞു.

ഞാന്‍ മാറിയിട്ടുണ്ട്, 14 വര്‍ഷത്തെ അനുഭവങ്ങളാണ് എന്നെ മാറ്റിയത്; പൃഥ്വിരാജ്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാലര്‍, സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി, നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണി, വിമല്‍ സംവിധാനം ചെയ്യുന്നു എന്ന് നിന്റെ മൊയ്തീന്‍ എന്നിവയാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍

Click it and Unblock the Notifications