ട്വെന്റി 20 നായകന്‍ ദിലീപ്

മലയാള സിനിമയുടെ കൂടപ്പിറപ്പായ പാരവെപ്പിനെയും കൊടും അസൂയയെയും നേരിട്ടും അതിജീവിച്ചുമാണ് ദിലീപ്. ഒരിക്കലും നടക്കില്ലെന്ന് ഒരുപാട് പേര്‍ വിധിയെഴുതിയ ചിത്രം. ചിത്രീകരണം അവസാനിക്കുവോളം പ്രശ്നങ്ങള്‍ക്കു മേല്‍ പ്രശ്നങ്ങള്‍. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തീയേറ്ററിലെത്തിയപ്പോള്‍ ഫാന്‍സ് അസോസിയേഷനുകള്‍ വക ഇടച്ചങ്ങലയും.
ആദ്യ ദിനത്തില്‍ രണ്ടരക്കോടിയോളം രൂപ നേടിയാണ് ട്വെന്റി20 ജൈത്രയാത്ര തുടങ്ങിയത്. തുടര്‍ന്നുളള ദിവസങ്ങളിലെ കളക്ഷന്‍ ഗ്രാഫ് പരിശോധിച്ച വിപണിയിലെ വിഗദ്ധര്‍ പറയുന്നത് ഇരുപതു കോടിയ്ക്കു മേല്‍ ഈ ചിത്രം നേടുമെന്നാണ്.
ഫാന്‍സ് അസോസിയേഷന്‍ രാജവെമ്പാലകളെ പിണക്കാതെ സൂപ്പര്‍താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ് ട്വെന്റി ട്വെന്റിയുടെ ഏറ്റവും വലിയ വിജയം. നൂറ്റി നാല്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പറന്നു വരുന്ന കാറില്‍ നിന്നും കോട്ടും കൂളിംഗ് ഗ്ലാസുമായി പുറത്തിറങ്ങുന്ന മമ്മൂട്ടിയും ജയിലിനുളളിലെ നിഴലിന്റെ ദൈന്യതയില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലുമൊക്കെ നിറഞ്ഞ കയ്യടികളോടെ ഏറ്റു വാങ്ങപ്പെട്ടു.
സൂപ്പര്‍താരങ്ങളെ അവരുടെ മുന്‍കാല വിജയകഥാപാത്രങ്ങളുടെ ചേരുവയില്‍ തന്നെയാണ് ട്വെന്റി ട്വെന്റിയില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എണ്ണമറ്റ വക്കീല്‍വേഷങ്ങളില്‍ അസാമാന്യപ്രഭയോടെ വിരാജിച്ച മമ്മൂട്ടിയ്ക്ക് ഇവിടെയും വക്കീല്‍ വേഷം. മംഗലശേരി നീലകണ്ഠനെയും കണിമംഗലം ജഗന്നാഥനെയും പൂവളളി ഇന്ദുചൂഡനെയും അനശ്വരമാക്കിയ മോഹന്‍ലാലിന്റെ ദേവരാജ പ്രതാപവര്‍മ്മയുടെ ഭാവവും ഈ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ. സുരേഷ് ഗോപിക്കാകട്ടെ, ഏറ്റവു ഇണങ്ങുന്ന ചൂടന്‍ പോലീസ് വേഷവും.
അല്‍പം ചില സീനുകളിലേ ഉളളൂവെങ്കിലും (മൗറീഷ്യസില്‍ ചിത്രീകരിച്ച ഒരു പ്രണയ ഗാനരംഗത്തോടെ ആ കുറവ് നിര്‍മ്മാതാവ് കൂടിയായ ദിലീപ് തീര്‍ത്തിട്ടുണ്ട്) ദിലീപിനും അയല്‍പക്ക പയ്യന്റെ ഇമേജ് തന്നെ.
അടുത്ത പേജില്‍


Click it and Unblock the Notifications