twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോളിവുഡില്‍ ജനുവരി ദുരന്തം

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/15-big-set-back-mollywood-january-2-aid0032.html">Next »</a></li></ul>

    Casanova-Second Show
    ജനുവരി മലയാളസിനിമയ്ക്ക് സമ്മാനിച്ചത് നഷ്ടക്കണക്കുകള്‍ മാത്രം. 2012ല്‍ നല്ലൊരു തുടക്കം പ്രതീക്ഷിച്ച മോളിവുഡിന് അത് ലഭിച്ചില്ലെന്ന് മാത്രമല്ല വമ്പന്‍ നഷ്ടവും നേരിടേണ്ട ഗതികേടാണ് വന്നുചേര്‍ന്നത്.

    ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ആറ് സിനിമകളില്‍ ഒരെണ്ണംപോലും നിലംതൊട്ടില്ലെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടില്‍ തുടങ്ങിയ ദുരന്തഗാഥ ജനുവരി 26ന് തിയറ്ററുകളിലെത്തിയ കാസനോവ വരെ തുടര്‍ന്നു.

    ആസിഫ് അലിയുടെ അസുരവിത്ത്, ജയസൂര്യയുടെ കുഞ്ഞളിയന്‍, ശ്രീനിവാസന്റെ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍, സ്പാനിഷ് മസാല തുടങ്ങിയവയായിരുന്നു ഈ ജനുവരിയില്‍ തിയറ്ററുകളിലെത്തിയ മറ്റു സിനിമകള്‍.

    വമ്പന്‍ താരങ്ങളുടെയും സംവിധായകരുടെ സിനിമകള്‍ തറപറ്റിയപ്പോള്‍ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍ വെന്നിക്കൊടി പാറിയ്ക്കുന്നതിനും ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റചിത്രമായ സെക്കന്റ് ഷോയാണ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഏകചിത്രം.

    സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ പ്രഥമസംരംഭമായ സെക്കന്റ് ഷോ ഇതിനോടകം ഒരു കോടി രൂപയോളം ഷെയര്‍ നേടിക്കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശനം തുടരുന്ന ചിത്രം തിയറ്ററുകളില്‍ നിന്ന് തന്നെ രണ്ട് കോടി രൂപ നേടുമെന്നാണ് കരുതപ്പെടുന്നത്. സാറ്റലൈറ്റ് റേറ്റ് കൂടി ചേരുമ്പോള്‍ കുറഞ്ഞൊരു ബജറ്റില്‍ നിര്‍മിച്ച ചിത്രം 2012ലെ ആദ്യഹിറ്റായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.
    അടുത്ത പേജില്‍

    കാസനോവ മോളിവുഡിന്റെ ദുരന്തംകാസനോവ മോളിവുഡിന്റെ ദുരന്തം

    <ul id="pagination-digg"><li class="next"><a href="/news/15-big-set-back-mollywood-january-2-aid0032.html">Next »</a></li></ul>

    English summary
    As the big films that came out in January couldn't hold on, 'Second show' the debut offering from a gang of youngsters including its director Sreenath Rajendran is at the top spot of winners this week.Meanwhile the biggest budgeted Mollywood film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X