കാസനോവ മോളിവുഡിന്റെ ദുരന്തം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/15-big-set-back-mollywood-january-1-aid0032.html">« Previous</a>

മലയാള സിനിമയ്ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടാണ് കാസനോവയെന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകള്‍ വിടുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പരസ്യവാചകവുമായെത്തിയ കാസനോവയില്‍ വമ്പന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കും സിനിമാവിപണിയ്ക്കും ഉണ്ടായിരുന്നത്.

മോഹന്‍ലാല്‍-റോഷന്‍ ടീമിന്റെ ചിത്രം ആദ്യദിനങ്ങളില്‍ ആയിരം പ്രദര്‍ശനങ്ങള്‍ നടത്തി ചരിത്രവും സൃഷ്ടിച്ചു. കൊട്ടിഘോഷിച്ച് 202 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ പക്ഷേ മൂന്നാം വാരം പിന്നിടുമ്പോള്‍ 33 തിയറ്ററുകളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ഇതില്‍ തന്നെ പല തിയറ്ററുകളിലും ഒന്നോ രണ്ടോ ഷോകള്‍ മാത്രമാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്.

മുടക്കുമുതലിന്റെ വലിയൊരുഭാഗം നഷ്ടമായ കാസനോവ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളുടെ പട്ടികയില്‍ ഇടംപിടിയ്ക്കുമെന്നുറപ്പായിട്ടുണ്ട്. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചവടവുമായി സിനിമ മാറിയേക്കാമെന്നാണ് വിലയിരുത്തല്‍.

ജനുവരിയില്‍ കൈപൊള്ളിയ മറ്റു പ്രമുഖര്‍ ലാല്‍ജോസും ദിലീപുമാണ്. കോടിക്കണക്കിന് രൂപ നിര്‍മാതാവിന് നഷ്ടം വരുത്തിക്കൊണ്ടാണ് സ്പാനിഷ് മസാലയും തിയറ്ററുകളോട് ഗുഡ്‌ബൈ പറയുന്നത്. ദിലീപ് ആരാധകരെപ്പോലും രസിപ്പിയ്ക്കാത്ത സ്പാനിഷ് മസാലയുടെ വിധി ആദ്യദിനങ്ങളില്‍ തന്നെ എഴുതപ്പെട്ടിരുന്നു.

നാലം വാരത്തിലേക്ക് കടക്കുമ്പോള്‍ 24 തിയറ്ററുകളിലാണ് ഈ കോമഡി ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. ശ്രീനിവാസന്‍-സജിന്‍ ടീമിന്റെ പത്മശ്രീ സരോജ് കുമാറും ബ്യൂട്ടിഫുള്ളും ശരാശരി കളക്ഷനോടെ പലകേന്ദ്രങ്ങളിലും ഇപ്പോഴും തുടരുന്നുണ്ട്.
ആദ്യപേജില്‍
ദുല്‍ഖര്‍ തിളങ്ങുന്നു; ജനുവരി ദുരന്തമായി

<ul id="pagination-digg"><li class="previous"><a href="/news/15-big-set-back-mollywood-january-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X