ബുദ്ധദേവ് ദാസ് ഗുപ്ത മലയാളത്തിലേക്ക്
വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഒട്ടേറെ ദേശീയ-അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ബുദ്ധദേവ് നേരത്തെ തന്നെ മലയാള സിനിമ സംവിധാനം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
സിനിമയില്‍ വ്യത്യസ്ത മേഖലകളില്‍ ശക്തമായ സാന്നിധ്യവും രേഖപ്പെടുത്തിയിരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയിലാണ് ബുദ്ധദേവിന്റെ സിനിമ ഒരുങ്ങുക. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ തിരക്കഥ രചനാ രംഗത്ത് മികവു തെളിയിച്ചയാളാണ് ആര്യാടന്‍ ഷൗക്കത്ത്.
നിലമ്പൂരിലെ പ്രമുഖനായ രാഷ്ട്രീയക്കാരന്‍ കൂടിയായ ഷൗക്കത്ത് താന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ലഭിച്ച അനുഭവസമ്പത്തില്‍ നിന്നാണ് കഥ ഉരുത്തിരിയ്ക്കുന്നത്. രാഷ്ട്രീയം മുഖ്യപ്രമേയമാവുന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാവും.
aryadan showkath ആര്യാടന്‍ ഷൗക്കത്ത് ബംഗാള്‍ ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം bengal budhadev das gupta director malayalam


Click it and Unblock the Notifications