twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴശ്ശിയുടേത് ഊതിവീര്‍പ്പിച്ച കണക്കുകള്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/15-controversies-follows-hariharans-pazhassi-raja-1-aid0166.html">« Previous</a>

    Pazhassi Raja
    വളരെ കര്‍ക്കശ ക്കാരനായ സംവിധായകന്റെ സെറ്റില്‍ ആരും ശബ്ദമുയര്‍ത്താറില്ല. ഛായാഗ്രഹണം തുടങ്ങിയത് വേണു ആയിരുന്നു. പിന്നീട് മനോജ്പിള്ള ഒടുവില്‍ രാമനാഥഷെട്ടി. സുരേഷ് ഗോപിക്ക് പകരം ശരത് കുമാര്‍ വന്നു.താരങ്ങള്‍ തമ്മിലുള്ള ഈഗോ ക്‌ളാഷില്‍ സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രമാണ് കൈമോശം വന്നത്.

    മമ്മൂട്ടിയേക്കാള്‍ ചിത്രത്തില്‍ തിളങ്ങിയത് ശരത്കുമാറാണ്. ഇത് സുരേഷ്‌ഗോപിയായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്നല്ല, ഈഗോ പ്രശ്‌നത്തിന്റെ പോക്കു പിടികിട്ടിയല്ലോ. വടക്കന്‍ വീരഗാഥ യില്‍ കരുത്തുറ്റ വേഷം ലഭിച്ച സുരേഷ്‌ഗോപി ക്ക് കുറേക്കാലം കാത്തിരിക്കേണ്ടിവന്നു മറ്റൊരാണ്‍ കഥാപാത്രം ലഭിക്കാന്‍.

    ഇത്രയൊക്കെ പഴശ്ശിരാജ യെക്കുറിച്ച് പറയേണ്ടി വന്നത് ഇനിയും തീരാത്ത വിവാദങ്ങളാണ്. ഊതിവീര്‍പ്പിച്ച ബഡ്ജറ്റാണ് ചര്‍ച്ചാവിഷയം. പറഞ്ഞുനടക്കുന്ന ചിലവൊന്നും സിനിമക്കായിട്ടില്ലെന്നും ഹരിഹരന്‍ തുറന്നുപറയുന്നു.

    താരങ്ങളുടെ സഹകരണകുറവും സിനിമയുടെ ചിലവു കൂടാനിടയാക്കി. ചരിത്രപരമായ ഒരു സിനിമ ആത്മാര്‍ത്ഥമായ് സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവണത ആര്‍ക്കും ഭൂഷണമല്ലെന്നും. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരങ്ങള്‍ വേണ്ട രീതിയില്‍ ലഭിച്ചില്ല എന്നതും ഖേദകരമായ് ചൂണ്ടിക്കാണിക്കുകയാണ് ഹരിഹരന്‍.

    മലയാളത്തില്‍ എത്രയോ മികച്ച സിനിമകള്‍ തീര്‍ത്ത ഹരിഹരന്റെ പഴശ്ശിരാജ പക്ഷെ കോടികളുടെ ചിലവും
    വര്‍ഷങ്ങളുടെ പരിശ്രമവും പാഴാക്കിയ സിനിമ എന്ന പേര് എക്കാലവും ചുമക്കേണ്ടിവരും. ആ ഗുണമൊന്നും സിനിമ കാണിച്ചില്ല എന്നതുതന്നെയാണ് അതിനു കാരണം.

    മുന്‍പേജില്‍

    വിവാദം ഒടുങ്ങാതെ പഴശ്ശിരാജ

    <ul id="pagination-digg"><li class="previous"><a href="/news/15-controversies-follows-hariharans-pazhassi-raja-1-aid0166.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X