»   » ധന്യ മേരി വര്‍ഗ്ഗീസിന്റെ വിവാഹം ജനുവരി ഒമ്പതിന്

ധന്യ മേരി വര്‍ഗ്ഗീസിന്റെ വിവാഹം ജനുവരി ഒമ്പതിന്

Posted By:
Subscribe to Filmibeat Malayalam
Dhanya Mary Vargheese is going to tie marriage knot with Kairali TV Tharolsavam fame and Winner John
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയായ നടി ധന്യ മേരി വര്‍ഗീസിന്റെയും നര്‍ത്തകനും നടനുമായ ജോണിന്റെയും വിവാഹ നിശ്ചയത്തിനും താരത്തിളക്കം. . കൂത്താട്ടുകുളം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗീസിന്‍േറയും ഷീബയുടേയും മകളായ ധന്യാമേരി. 'തലപ്പാവ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധേയയായത്. 2006ല്‍ 'തിരുടി' എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നന്മ, വൈരം, ദ്രോണ, റെഡ് ചില്ലീസ്, കേരള കഫേ തുടങ്ങിയവയാണ് ധന്യയുടെ പ്രധാന ചിത്രങ്ങള്‍.

എംബിഎ ബിരുദധാരിയായ വരന്‍ ജോണ്‍ നൃത്തവേദിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി നിര്‍മാണക്കമ്പനി നടത്തുകയാണ്. ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കണ്ണിമറ്റത്തില്‍ ജേക്കബ് സാംസണും ലളിതയുമാണു ജോണിന്റെ മാതാപിതാക്കള്‍. ജനുവരി ഒന്‍പതിന് തിരുവനന്തപുരം സിഎസ്‌ഐ പള്ളിയിലാണു വിവാഹം.

English summary
Dhanya Mary Vargheese is going to tie marriage knot with Kairali TV Tharolsavam fame and Winner John.The couple’s engagement took place in Thrissur, Dhanya who debuted in “Thalappav” have done major roles in superhits like “Vairam” “Dhrona” and so on. She was also a talent at modelling. John has appeared in the movie “Tournament”.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam