കോപ്പിയടിച്ചത് പഴശ്ശിരാജയും ദശാവതാരവും

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/15-hara-hara-mahadeva-posters-photoshop2-aid0032.html">« Previous</a>

വന്‍ ബജറ്റില്‍ നിര്‍മ്മിച്ച് ബോക്സ്ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ പഴശ്ശിരാജയുടെയും ദശാവതാരത്തിന്റെയും പോസ്റ്ററുകളിലാണ് അക്രമം നടന്നത്.

പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ പോസ്റ്ററുകളെടുത്ത് തലവെട്ടി ബാലകൃഷ്ണയുടെ തല ഉറപ്പിച്ചു. അതുപോലെ ദശാവതാരത്തില്‍ കമലിന്റെ തലയും വെട്ടിമാറ്റി. ഭീകരമായ ഫോട്ടോഷോപ്പ് വര്‍ക്കാണ് ഇതിന് വേണ്ടി നടന്നത്.

പഴശ്ശിരാജയില്‍ മമ്മൂട്ടി കുതിരപ്പുറത്തിരിയ്ക്കുന്ന പേസ്റ്റര്‍ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ഇതില്‍ മമ്മൂട്ടിയുടെ തല മാറ്റി രോഷാകുലനായ ബാലകൃഷ്ണയുടെ മുഖം ഫിറ്റ് ചെയ്തിട്ടുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും കുതിരയുമെല്ലാം പഴയതുതന്നെ. അതുപോലെ വാള്‍ ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രവും കോപ്പിയടിച്ചിരിയ്ക്കുന്നു. ദശാവതാരത്തിലെ കമലിന്റെ മസില്‍ ബോഡി കാണിച്ചുനില്‍ക്കുന്ന പോസ്റ്ററിലാണ് ബാലകൃഷ്ണയുടെ തല കൂട്ടിച്ചേര്‍ത്തിരിയ്ക്കുന്നത്.

ഹര ഹര മഹാദേവയുടെ നിര്‍മാതാക്കളായ ബെല്ലമകൊണ്ട സുരേഷ് പറയുന്നത് ഇങ്ങനെയൊരു കോപ്പിയടി നടന്നിട്ടില്ലെന്നാണ്. ഞങ്ങള്‍ അങ്ങനെ ചെയ്യുമോ? പുതുതായി ഒരു ഫോട്ടോഷൂട്ടാണ് ഞങ്ങള്‍ നടത്തിയത്. സുരേഷ് പറയുന്നു. ഫോട്ടോ ഷൂട്ടാണോ ഷോപ്പാണോ ഏതാവും അവര്‍ ഉദ്ദേശിച്ചത്?

എന്തായാലും ഇക്കാര്യത്തില്‍ തെലുങ്കന്‍മാര്‍ ഒറ്റയ്ക്കല്ല കേട്ടോ, നമ്മുടെ ബോളിവുഡിലും സമാനമായ ഈയിടെ നടന്നിരുന്നു. മര്‍ഡര്‍ 2ലെ പോസ്റ്ററിലാണ് കോപ്പിയടി നടന്നത്. കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ 'ബാഡ് ഗയി'യിലെ രംഗമാണ് ബോളിവുഡുകാര്‍ കോപ്പിയടിച്ചത്. എന്തായാലും ഫോട്ടോഷോപ്പിന് നില്‍ക്കാതെ ഫോട്ടോഷൂട്ട് തന്നെ അവര്‍ ചെയ്തു.
മുന്‍പേജില്‍
മമ്മൂട്ടിയുടെ തലവെട്ടി പോസ്റ്റടിച്ചു

<ul id="pagination-digg"><li class="previous"><a href="/news/15-hara-hara-mahadeva-posters-photoshop2-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X