»   » സാറ്റലൈറ്റ് റേറ്റ്: ചാനലുകള്‍ ഒന്നിയ്ക്കുന്നു

സാറ്റലൈറ്റ് റേറ്റ്: ചാനലുകള്‍ ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
 KTF plea to cut fee for satellite rights
സിനിമകളുടെ ഭീമമായ സാറ്റലൈറ്റ് റേറ്റുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളം ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെടിഎഫ്) രംഗത്ത്.

സിനിമകളുടെ സാറ്റലൈറ്റ് റേറ്റുകളില്‍ കുറവ് വരുത്തണമെന്നാണ് ഇവര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിക്കപ്പെടുന്ന ഭീമമായ തുക ചാനലുകള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കെടിഎപ് പ്രസിഡന്റ് കെ മാധവനും ജനറല്‍ സെക്രട്ടറി ജോണ്‍ ബ്രിട്ടാസും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനകളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് കെടിഎഫ്. ഇപ്പോഴത്തേതില്‍ നിന്നും 30 ശതമാനമെങ്കിലും ചാനല്‍ റേറ്റില്‍ കുറവ് വരുത്തണമെന്നാണ് കെടിഎഫ് ആവശ്യപ്പെടുന്നത്.

സമീപകാലത്തായി സിനിമകളുടെ ചാനല്‍ സംപ്രേക്ഷണവകാശം വന്പന്‍ തുകകള്‍ക്കാണ് വിറ്റുപോകുന്നത്. നല്ലൊരു താരനിരയുള്ള സിനിമകളാണെങ്കില്‍ കോടികളാണ് നിര്‍മാതാക്കള്‍ക്ക് ലഭിയ്ക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്പെ നഷ്ടസാധ്യതകള്‍ പരമാവധി കുറയ്ക്കാന്‍ ഇതുവഴി നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam