ബഷീറിന്റെ കഥാപാത്രമായി വീണ്ടും മമ്മൂട്ടി

By Lakshmi

Mammootty
മമ്മൂട്ടിയ്ക്ക് വീണ്ടും മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമാകാന്‍ ഭാഗ്യം. ബഷീറിന്റെ വിഖ്യാതകൃതിയയാ ബാല്യകാലസഖിയിലെ മജീദായിട്ടാണ് മമ്മൂട്ടി വേഷപ്പകര്‍ച്ച നേടുന്നത്.

ജീവിതത്തിന്റെ ഒരേട് എന്ന് വിശേഷിപ്പിക്കപ്പെട്ട ബാല്യകാല സഖിയില്‍, കല്‍ക്കത്തയിലെത്തിയ മജീദിന്റെ കാഴ്ചപ്പാടിലാണ് ചലച്ചിത്രം ഒരുങ്ങുന്നത്. പ്രമോദ് പയ്യന്നൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഷീര്‍ കഥകളിലെ ജനപ്രിയനും പ്രണയനായകനുമായ മജീദിന്റെ വിഭിന്നമായ ജീവിതഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

ഇന്ത്യാവിഭജനത്തിന് കാരണമായ സങ്കീര്‍ണമായ രാഷ്ട്രീയപശ്ചാത്തലവും സമന്വയിപ്പിക്കുന്നുണ്ട്. ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ് മീഡിയായുടെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും പ്രതിഭാസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ട്.

കെ.ടി. മുഹമ്മദിന്റെ വരികള്‍ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന മനോഹരഗാനം ബാല്യകാല സഖിയിലെ പ്രധാന ആകര്‍ഷണ ഘടകമായിരിക്കും.

'ഒന്നിനിശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...' എന്ന അനശ്വരഗാനം ചിത്രത്തിനായി റീമിക്‌സ് ചെയ്യെമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മമ്മൂട്ടിയ്ക്കുപുറമേ മറ്റേതെല്ലാം താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇത് രണ്ടാം തവണയാണ് ഒരു ബഷീര്‍കൃതിയില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ അടൂര്‍ഗോപാലകൃഷ്ണന്‍ ബഷീറിന്റെ നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത മതിലുകളിലെ മമ്മൂട്ടിയുടെ കഥാപാത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X