»   » അരിക്കച്ചോടത്തിന് പ്രാഞ്ചിയേട്ടന്‍ വരണ്ട്ട്ടാ....

അരിക്കച്ചോടത്തിന് പ്രാഞ്ചിയേട്ടന്‍ വരണ്ട്ട്ടാ....

Posted By:
Subscribe to Filmibeat Malayalam
Mammootty
കച്ചോടത്തിന് അരിയങ്ങാടിയ്ക്ക് പ്രാഞ്ചിയേട്ടന്‍ വരണ്ട്ട്ടാ...ഇങ്ങനെയൊരു ഡയലോഗ് നമുക്കടനെ പ്രതീക്ഷിയ്ക്കാം. പാലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി-രഞ്ജിത്ത് ടീം ഒന്നിയ്ക്കുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റില്‍ താരത്തിന്റെ ഡയലോഗുകള്‍ തൃശൂര്‍ ശൈലിയിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരിയങ്ങാടിയിലെ കച്ചവടക്കാരനായി മമ്മൂട്ടി വേഷമിടുന്ന ചിത്രം ആക്ഷേപഹാസ്യത്തിലൂന്നിയായിരിക്കും ര‍ഞ്ജിത്ത് ഒരുക്കുന്നത്. രാജമാണിക്യം, ചട്ടന്പിനാട്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ വ്യത്യസ്തമായൊരു ഡയലോഗ് പ്രസന്റേഷനായിരിക്കും. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റി'ലെ എന്നാണ് സൂചനകള്‍. രാജമാണിക്യത്തിന് ശേഷം തൃശൂര്‍ സ്ലാങിലൊരു സിനിമയില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി ഏറെ ആഗ്രഹിച്ചിരുന്നു

പാവക്കൂത്ത്, നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം എന്നിങ്ങനെയുള്ള മുഴുനീള ഹാസ്യ സിനിമകള്‍ ഒരുക്കിയ രഞ്ജിത്ത് ഏറെക്കാലത്തിന് ശേഷമാണ് കോമഡി സബ്ജക്ട് കൈകാര്യം ചെയ്യുന്നത്. തൃശൂര്‍ക്കാരനായ ഇന്നസെന്റിന് നല്ലൊരു വേഷം തന്നെയാണ് രഞ്ജിത്ത് ഈ ചിത്രത്തില്‍ മാറ്റിവെച്ചിരിയ്ക്കുന്നതെന്നും കേള്‍ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam